ഒരാളെ എങ്ങനെയൊക്കെ ബോധം കെടുത്താം? അതിനു പല വഴികളും ഉണ്ടല്ലേ, ‘കിലുക്ക’ത്തില്‍ ഇന്നസെന്റിനെ ബോധം കെടുത്തിയ പോലെ ‘ലോട്ടറിനുണ’ വരെയാകാം എന്നാല്‍ മിക്കവാറും പേടിപ്പിച്ചു ബോധം കേടുത്തനായിരിക്കും പലരും ശ്രമിക്കുക. എന്നാല്‍ കെയ്റ്റ്ലിന്‍ വാലസ് എന്ന ഇരുപത്താറുകാരിയെ ബോധം കെടുത്താന്‍ നിങ്ങള്‍ കൂടുതലായൊന്നും ചെയ്യണ്ട ഒരേയൊരു കോള്‍ അവരുടെ ഫോണിലേക്ക് ചെയ്‌താല്‍ മതി, ഫോണ്‍ റിംഗ് ചെയുന്നത് കേട്ടാല്‍ മതി അവര്‍ ബോധം കേടും!
കാരണം എന്താണെന്നോ ഇത്തരം ചെറിയ വൈകാരികതകൊണ്ടുപോലും വാലസിനു സഹിക്കാവുന്നതിനും അപ്പുറത്താണ്. കാറ്റാപ്ളെക്സി എന്ന രോഗം ബാധിച്ചതാണ് ഇതിനു കാരണം. എന്തെങ്കിലും അതിവൈകാരികതയുണ്ടായാല്‍ ഇവരുടെ മസിലുകള്‍ തളരുകയും ഉടനെ ബോധവും പോകും.
പൊട്ടിച്ചിരിയോ, ദേഷ്യമോ, ആകാംഷയോ, ഭയമോ എന്തിനേറെ പറയുന്നു ഒരു മൊബൈല്‍ അപ്രതീക്ഷിതമായി റിംഗ് ചെയ്താല്‍ മതി വാലസിനു ബോധംകെടാന്‍ എന്നിരിക്കെ ചിലദിവസം ഇരുപതോളം തവണയെങ്കിലും വാലസ് ബോധംകെടാറുണ്ട്. അതിവൈകാരികതയുടെ ഘട്ടങ്ങളില്‍ മസിലുകള്‍ തളര്‍ന്നു താഴെ വീഴുന്ന വാലസ് ഏതാനും മിനുട്ടുകള്‍ക്കകം പഴയ സ്ഥതിയിലെത്തും.അബോധാവസ്ഥയില്‍ ഒന്നും കാണാം കഴിയില്ലെങ്കിലും വാലസിനു എല്ലാം കേള്‍ക്കാമെന്ന് അവര്‍ പറയുന്നു.
എങ്കിലും തന്നെയും തന്റെ രോഗത്തെയും മനസിലാക്കുന്ന ഒരു ഭര്‍ത്താവ് ഉള്ളതാണ് വാലസിന്റെ ഏക ആശ്വാസം. ഭര്‍ത്താവാണ് എല്ലാക്കാര്യത്തിലും സഹായിക്കുന്നത്. കഴിഞ്ഞവര്‍ഷം ഫെബ്രുവരിയിലാണ് രോഗത്തിന്റെ ആദ്യ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയത്. ആദ്യം സ്ട്രോക്ക് ആണെന്നൊക്കെ കരുതിയെങ്കിലും ഡോക്ടര്‍ ഒരു ന്യൂറോളജിസ്റിനെ കാണാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നു മിഡില്‍സ്ബറോയിലെ ജെയിംസ്കുക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ നടത്തിയ ടെസ്റുകള്‍ ഈ വിചിത്ര രോഗമാണ് വാലസിനെന്നു കണ്ടെത്തുകയായിരുന്നു.
എന്തായാലും ഈ രോഗം വാലസിനു നല്‍കിയ നഷടം കുറച്ചൊന്നുമല്ല, ക്ഷീണം കാരണം ജോലിക്ക് പോകാന്‍ പറ്റാതെയായി, എന്തിനധികം ഭക്ഷണം സ്വയം പാചകം ചെയ്യാനോ കുളിക്കാനോ പോലും ഇവര്‍ക്ക് പെടിയാനിപ്പോള്‍. ചികിത്സ ഫലപ്രഥമാണെന്നും അടുത്ത വര്‍ഷം മുതല്‍ ജോലിയില്‍ പ്രവേശിക്കാന്‍ കഴിയുമെന്നും വാലസ് പ്രത്യാശ പ്രകടിപ്പിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല