1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 22, 2012

വനിതാ ഹോസ്റ്റലിനുമുന്നില്‍ താന്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയെന്ന ആരോപണം പച്ചക്കള്ളമാണെന്ന് നടന്‍ മണികണ്ഠന്‍. താന്‍ സിനിമാ നടനാണെന്ന് മനസിലാക്കി ഒരു സംഘം ആളുകള്‍ തന്നെ കുടുക്കുകയായിരുന്നു എന്നും മണികണ്ഠന്‍ പറയുന്നു.

തിരുവനന്തപുരം കാര്യവട്ടം ക്യാംപസിലെ വനിതാ ഹോസ്റ്റലിനു സമീപം നഗ്നതാപ്രദര്‍ശനം നടത്തിയെന്നാരോപിച്ചാണ് നാട്ടുകാര്‍ കഴിഞ്ഞ ദിവസം മണികണ്ഠനെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്. എന്നാല്‍ പെട്രോള്‍ തീര്‍ന്നതിനെ തുടര്‍ന്ന് വഴിയരുകില്‍ കാര്‍ നിര്‍ത്തിയ തന്നെ നാട്ടുകാരും പൊലീസും ചേര്‍ന്ന് കള്ളക്കേസില്‍ കുടുക്കുകയായിരുന്നു എന്നാണ് മണികണ്ഠന്‍റെ വിശദീകരണം.

രാത്രി ഏഴരയോടെ ശ്രീകാര്യത്തു നിന്ന്‌ കഴക്കൂട്ടത്തേക്കു പോകുകയായിരുന്നു ഞാന്‍. പെട്ടെന്ന് കാറിലെ പെട്രോള്‍ തീര്‍ന്നു. കാര്യവട്ടത്തുപോയി പെട്രോള്‍ വാങ്ങാനായി, കാറില്‍ നിന്നിറങ്ങി വഴിയരുകില്‍ പ്ലാസ്റ്റിക്‌ കുപ്പി തിരഞ്ഞു. ഇതുകണ്ടുകൊണ്ടുവന്ന നാട്ടുകാര്‍ എന്നെ പിടികൂടി ചോദ്യം ചെയ്തു. ഞാന്‍ നഗ്നതാപ്രദര്‍ശനം നടത്തുകയായിരുന്നു എന്നാണ് അവര്‍ ആരോപിച്ചത്. ഞാന്‍ നടനാണെന്ന് മനസിലായതോടെ നാട്ടുകാര്‍ക്ക് എന്നെ ആക്ഷേപിക്കാന്‍ ഉത്സാഹം കൂടി. പിന്നീട് പൊലീസ് എത്തി. അവര്‍ക്കും എന്നെ കുടുക്കാനായിരുന്നു താല്‍പ്പര്യം. ഞാന്‍ ഈ ഹോസ്റ്റലിന് മുന്നില്‍ ഏഴാമത്തെ തവണയാണ് ചെല്ലുന്നതെന്ന്‌ പൊലീസ്‌ കഥയുണ്ടാക്കുകയായിരുന്നു – മണികണ്ഠന്‍ വ്യക്തമാക്കുന്നു.

ഏഷ്യാനെറ്റില്‍ സം‌പ്രേക്ഷണം ചെയ്ത ‘സന്‍‌മനസുള്ളവര്‍ക്ക് സമാധാനം’ എന്ന സീരിയലിലെ ‘കുര്യാക്കോസ്’ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് മണികണ്ഠന്‍ ശ്രദ്ധേയനായത്. പിന്നീട് ‘യക്ഷിയും ഞാനും’ ഉള്‍പ്പടെയുള്ള സിനിമകളിലും അഭിനയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.