ഉറങ്ങാന്‍ ഇഷ്ടമല്ലാത്തവരായി ആരുമില്ല, ഉറക്കത്തില്‍ നിന്നും എഴുന്നേല്ക്കുന്നതാണ് പൊതുവേ വിഷമമുള്ള കാര്യം. എന്നാല്‍ ആറു മാസം തുടര്‍ച്ചയായി ഒന്നുമറിയാതെ ഉറങ്ങുകയാണെങ്കിലോ, അങ്ങനെ ഒരു ഉറക്കത്തിലായിരുന്നു പതിനേഴുകാരിയായ ബേതനി റോസ് ഗുഡ്ഡിയര്‍.
ഉറങ്ങുന്ന സുന്ദരി എന്ന ഓമനപ്പേരില്‍ വൈദ്യ ലോകം വിശേഷിപ്പിക്കുന്ന ക്ലെയ്ന്‍ ലെവിന്‍ സിന്‍ഡ്രോം (കെ എല്‍ എസ്) എന്ന രോഗമാണ് ബേതിന്. ഈ രോഗം സംബന്ധിച്ച് 1000 കേസുകളേ ഇതുവരെ റിപ്പോര്‍ട് ചെയ്തിട്ടുള്ളൂ, അതില്‍ ഒന്നാണ് ബേതിന്റേത്. എന്നാല്‍ ഈ ആറുമാസവും ബേത് ഉണരുന്നതിനായി കാത്തിരിക്കുകയായിരുന്നു ബേതിന്റെ സുഹൃത്തായ ആദം റോവും ബേത്തിന്റെ മാതാപിതാക്കളും.
ബേത്തിന്റെയും ആദമിന്റെയും റിലേഷന്‍ തുടങ്ങിയിട്ട് മൂന്നുമാസമേ ആയിരുന്നുള്ളൂവെങ്കിലും 2010 നവംബറില്‍ ബേത് മയക്കത്തിലേക്കു വീഴുമ്പോള്‍ എന്നെങ്കിലും തിരിച്ചു വരുമെന്ന പ്രതീക്ഷയിലായിരുന്നു ആദം. ആറുമാസം നീണ്ട ഉറക്കത്തില്‍ബേത്തിന് നഷ്ടമായത് തന്റെ പതിനേഴാം പിറന്നാള്‍ ആഘോഷങ്ങളും ക്രിസ്മസ്സുമായിരുന്നു.
സാധാരണ ഏതൊരു പെണ്‍കുട്ടിയെയും പോലെ തന്നെയായിരുന്നു ബേത്. സൈക്കോളജി, സോഷ്യോളജി, ഫോട്ടോഗ്രഫി, പെര്‍ഫോമിംഗ് ആര്‍ട്‌സ് എ്ന്നിവയില്‍ പഠനം നടത്തുകയായിരുന്നു ബേത്. എന്നാല്‍ പെട്ടെന്ന് രാവിലെകളില്‍ എഴുന്നേല്ക്കുന്നതിന് മടി തോന്നുകയും മുഴുവന്‍ സമയം ഉറങ്ങാന്‍ ഇഷ്ടപ്പെടുകയുമായിരുന്നു.
ആദമിനൊ്പ്പമുണ്ടായിരുന്ന ഒരു ദിവസം മുഴുവന്‍ ഉറങ്ങുന്നതിനാണ് താന്‍ ആഗ്രഹിച്ചതെന്ന് ബേത് പറയുന്നു. വീട്ടിലും ഉറക്കു കൂടിയപ്പോള്‍ അമ്മയുടെ വക വഴക്കായി മാറി. എന്നാല്‍ പിന്നീട് ഒരു ദിവസം രണ്ടു മണിക്കൂര്‍ മാത്രം ഉണര്‍ന്നിരിക്കുന്നതിനും ആ സമയം കൊച്ചു കുട്ടികളെപ്പോലെ പെരുമാറുന്നതിനും ആരംഭിച്ചപ്പോഴാണ് ഹോസ്പിറ്റലില്‍ കൊണ്ടു പോകുന്നത. അവിടെ വെച്ചാണ് അപൂര്‍വ്വമായ കെ എല്‍ എസ് എന്ന രോഗമാണ് തനിക്കെന്ന് മനസ്സിലായതെന്നും ബേത് പറയൂന്നൂ.
2010 നവംബറില്‍ ഉറങ്ങാന്‍ കിടന്ന ബേത് പിന്നീടുണര്‍ന്നത് നീണ്ട ആറു മാസങ്ങള്‍ക്കു ശേഷമായിരുന്നു. പിന്നീട് വീണ്ടും സെപ്റ്റംബറില്‍ ബേത് ഉറങ്ങാന്‍ ആരംഭിച്ചുവെങ്കിലും അതൊരാഴ്ചമാത്രമാണ് നീണ്ടു നിന്നത്. ഇപ്പോള്‍ സാധാരണ രീതിയില്‍ ആയ ബേത് പഠനം പുനരാരംഭിച്ചുവെങ്കിലും അടുത്ത ഉറക്കം എ്ന്നാണെന്നും ്അതെത്ര നാളത്തേക്കാണെന്നുമുള്ള ആശങ്കയിലാണ് മാതാപിതാക്കളും ആദം റോവും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല