1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 16, 2012

വധശിക്ഷലഭിക്കുന്നതിനേക്കാള്‍ കോടതിയല‌ക്‌ഷ്യകേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്നതിനാണ്‌ താല്‍പര്യമെന്ന്‌ പാക്‌ പ്രധാനമന്ത്രി യൂസഫ്‌ റാസ ഗീലാനി. പഞ്ചാബിലെ ഭവാല്‍പൂര്‍ മേഖലയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടനാലംഘനം നടത്തിയാല്‍ മരണ ശിക്ഷയാണു ലഭിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

സര്‍ദാരിയുടെ സ്വിസ് ബാങ്ക് നിക്ഷേപത്തെക്കുറിച്ചു പുനരന്വേഷണം നടത്താന്‍ സ്വിസ് അധികൃതര്‍ക്കു കത്തെഴുതണമെന്നാണ് സുപ്രീംകോടതി ഗീലാനി സര്‍ക്കാരിന് അന്ത്യശാസനം നല്കിയത്. ഭരണഘടന പ്രകാരം പ്രോസിക്യൂഷനില്‍നിന്നു സംരക്ഷണമുള്ള പ്രസിഡന്റിനെതിരേ നടപടി എടുക്കാനാവില്ലെന്നാണ് ഗീലാനിയുടെ നിലപാട്. സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാത്ത ഗീലാനി കോടതിയലക്ഷ്യ നടപടികള്‍ നേരിടുകയാണ്.

പഞ്ചാബില്‍ നടന്ന പൊതുപാരിപാടികള്‍ക്കിടെയാണു ഭരണഘടന ലംഘിക്കുന്നതിനു പകരം ജയിലില്‍പോകുന്നതാണു നല്ലതെന്നു ഗീലാനി വ്യക്തമാക്കിയത്. സ്വിസ് അധികൃതര്‍ക്കു താന്‍ കത്തെഴുതിയാല്‍ അതു ഭരണഘടനാ ലംഘനമാകും. ഭരണഘടന ലംഘിക്കുന്നവര്‍ക്ക് വധശിക്ഷയാണ് വ്യവസ്ഥ ചെയ്തിരിക്കുന്നത്. കോടതിയലക്ഷ്യത്തിനു ശിക്ഷിക്കപ്പെട്ടാല്‍ ആറുമാസം തടവു മാത്രമാണ് ലഭിക്കുന്നത്. വധശിക്ഷ നേരിടുന്നതാണോ, ആറുമാസം ജയില്‍ ശിക്ഷ അനുഭവിക്കുന്നതാണോ ഉചിതമെന്ന് അദ്ദേഹം ചോദിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.