1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 2, 2011

കുട്ടികള്‍ ലിവിംഗ് റൂമില്‍ ബഹളമുണ്ടാക്കിക്കളിക്കുന്നതിനിടെ അഞ്ചു വയസ്സുകാരനായ മകന്റെ മുഖത്ത് പറ്റിയിരിക്കുന്ന ഐസ്‌ക്രീം തുടച്ചു കളയുന്ന അമ്മ. ഇത് ഏതൊരു വീട്ടിലെയും സാധാരണ കാഴ്ചയാണ്. എന്നാല്‍ ലൂറെന്‍ കോഹന്‍ എന്ന അമ്മയുടെ കാര്യത്തില്‍ ഇതില്‍ അല്‍പ്പം വ്യത്യാസമുണ്ട്. കാരണം ലൂറന് ഇപ്പോള്‍ 65 വയസ്സായി.

ലൂറനെ ഓര്‍മ്മയില്ലെ? 2006ല്‍ ഇരട്ടക്കുട്ടികള്‍ക്ക് ജന്മം കൊടുത്തതിലൂടെ ലോകത്തിലെ ഏറ്റവും കൂടിയ പ്രായത്തില്‍ പ്രവസിച്ച അമ്മമാരിലൊരാളായ അതേ ലൂറന്‍ തന്നെ. ഗ്രിഗറി, ഗിസല്ലെ എന്നാണ് ഇപ്പോള്‍ അഞ്ചു വയസ്സായ ഈ കുട്ടികളുടെ പേര്. അതിന് ഒരു വര്‍ഷം മുമ്പ് ഇവര്‍ മറ്റൊരു കുഞ്ഞിന് കൂടി ജന്മം നല്‍കിയിരുന്നു.

ചുരുക്കത്തില്‍ അറുപതിനടുത്ത പ്രായത്തില്‍ ലൂറെന്‍ ജന്മം നല്‍കിയത് മൂന്ന് കുഞ്ഞുങ്ങള്‍ക്കാണ്. വാര്‍ദ്ധക്യ കാലത്തെ ഈ തുടര്‍ച്ചയായ പ്രസവങ്ങള്‍ ഈ അമ്മയെ വല്ലാതെ തളര്‍ത്തിയിരിക്കുകയാണ് ഇപ്പോള്‍. നാല്‍പ്പത്തിയഞ്ചുകാരനായ ഭര്‍ത്താവ് ഫ്രാങ്കിനൊപ്പം മക്കളെ കണ്ട് ജീവിക്കണമെന്നതിനാല്‍ മരുന്നുകളെ ആശ്രയിക്കുകയാണ് താനെന്ന് ഇവര്‍ തന്നെ പറയുന്നു.

ആഴ്ചയില്‍ 98 ഗുളികകളാണ് ഇവര്‍ ഇതിനായി കഴിക്കുന്നത്. മുപ്പത്തിരണ്ടുകാരിയായ മൂത്തമകള്‍ റെനീ ഇവരുമായി പിണക്കത്തിലാണ്. വാര്‍ദ്ധക്യത്തില്‍ അ്മ്മയാകാനുള്ള ലൂറെന്റെ തീരുമാനം തന്നെ ഇതിന് കാരണം. എത്ര ആരോഗ്യ പ്രശ്‌നങ്ങള്‍ ഇപ്പോഴുണ്ടെങ്കിലും തന്റെ തീരുമാനം തെറ്റാണെന്ന് തോന്നിയിട്ടില്ലെന്ന് ലൂറന്‍ പറയുന്നു.

ലൂറെന്റെ ശരീരത്തിലെ ഓരോ ഭാഗങ്ങളും ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത് തന്നെ മരുന്നുകളുടെ ബലത്തിലാണ്. രോഗപ്രതിരോധ ശേഷി നഷ്ടമായിരുന്നെങ്കിലും വിറ്റാമിന്‍ സി ഗുളികകളുപയോഗിച്ച് അതിനെ വീണ്ടെടുത്തിരിക്കുകയാണ് ഇവര്‍. ഹൃദയാഘാതത്തില്‍ നിന്നും പക്ഷാഘാതത്തില്‍ നിന്നും രക്ഷനേടാന്‍ ആസ്പിരിനും ഇവര്‍ കഴിക്കുന്നു.

നാഡീ വ്യവസ്ഥയുടെ പ്രവര്‍ത്തനത്തിന് വിറ്റാമിന്‍ ഇ, സന്ധികളുടെ പ്രവര്‍ത്തനത്തിന് മീനെണ്ണ തുടങ്ങിയവയാണ് ലൂറെന്‍ ഇപ്പോള്‍ കഴിക്കുന്ന മരുന്നുകളില്‍ ചിലത്. തനിക്ക് തന്റെ കുഞ്ഞുങ്ങള്‍ക്കൊപ്പം കളിക്കണമെന്നും അവര്‍ വളര്‍ന്നു വലുതാകുന്നത് കാണമെന്നും അതിനായി താന്‍ എത്ര മരുന്നു വേണമെങ്കിലും കഴിക്കാന്‍ തയ്യാറാണെന്നുമാണ് ഇവര്‍ പറയുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.