സ്വന്തം ലേഖകന്‍: ‘എനിക്ക് സണ്ണി ലിയോണീനെ പോലെയാകണം,’ മകളുടെ സ്വപ്നം കേട്ട് ഞെട്ടി മാതാപിതാക്കള്‍, സമൂഹ മാ സണ്ണി ലിയോണിനെ പോലെ ഒരു പോണ്‍ നടിയാകണം എന്ന് മാതാപിതാക്കളോട് തുറന്നുപറയുന്ന പെണ്‍കുട്ടിയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രം. പോണ്‍ താരമാകാന്‍ ആഗ്രഹിക്കുന്ന പെണ്‍കുട്ടിയുടെ വാദങ്ങളും അതിന് മാതാപിതാക്കള്‍ നിരത്തുന്ന മറുവാദങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.
എന്നാല്‍ ഇങ്ങനെയൊരവസരത്തില്‍ നിയന്ത്രണം വിട്ട് ശാരീരികമായി പെരുമാറുന്ന മാതാപിതാക്കള്‍ക്ക് ഒരു മാതൃകയാക്കാവുന്നവണ്ണമാണ് ചിത്രത്തിലെ മാതാപിതാക്കള്‍ പെരുമാറുന്നത്. എന്നാല്‍ ഇത്തരം കാര്യങ്ങള്‍ അവതരിപ്പിക്കും മുമ്പ് കൃത്യമായി കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കാന്‍ പഠിച്ചിരിക്കണമെന്നും സൂചനയുണ്ട്.
അവള്‍ നിരത്തുന്ന വാദങ്ങളും ഓരോ വാദത്തോടുള്ള പ്രതികരണവും മറുപടി ന്യായങ്ങളുമാണ് മുന്നേറുന്ന ചിത്രത്തെ അനുകൂലിച്ചും വിമര്‍ശിച്ചും സമൂഹ മാധ്യമങ്ങളില്‍ പ്രതികരണങ്ങള്‍ നിറയുകയാണ്. അവസാനം സ്വന്തം സ്വാതന്ത്ര്യം നേടി അവള്‍ പോകുന്നതും കാണാം. സ്ത്രീ സ്വാതന്ത്ര്യവും അവളുടെ നിലപാടുകളുമെല്ലാം ഷോര്‍ട് ഫിലിം വിഷയമാക്കുന്നു.
സെന്‍സര്‍ ബോര്‍ഡിനെ രൂക്ഷമായി വിമര്‍ശിക്കുന്ന സംവിധായകനാണ് രാം ഗോപാല്‍ വര്‍മ്മ. സെക്‌സും വയലന്‍സും സംവിധായകന്റെ താല്‍പ്പര്യത്തിന് കാണിക്കണമെന്നും അതില്‍ കത്രിക വെയ്ക്കാനുള്ള സ്വാതന്ത്ര്യം സെന്‍സര്‍ ബോര്‍ഡിന് ഇല്ലയെന്നുമാണ് രാമുവിന്റെ നിലപാട്. അതുകൊണ്ട് തന്നെ സെന്‍സര്‍ ബോര്‍ഡിന് നല്‍കാതെ തന്റെ ചിത്രങ്ങള്‍ യൂ ട്യൂബിലൂടെ പ്രദര്‍ശിപ്പിക്കുകയാണ് രാം ഗോപാല്‍ വര്‍മ്മ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല