വിയന്ന : കൃത്യനിര്‍വഹണത്തില്‍ അസാമാന്യ പ്രാഗത്ഭ്യം തെളിക്കുന്നവര്‍ക്ക് അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സി വിയന്ന(ഐ എ ഇ എ) എല്ലാവര്‍ഷവും നല്‍കി വരുന്ന മെറിറ്റ് അവാര്‍ഡിന് ഇത്തവണ ഒന്‍പത് മലയാളികള്‍ അര്‍ഹരായി. ഐ എ ഇ എയുടെ പെര്‍ഫോമന്‍സ് റിവ്യൂ സിസ്റ്റം അനുസരിച്ചാണ് അവാര്‍ഡുകള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. പ്രശസ്തി പത്രവും ക്യാഷും അടങ്ങുന്നതാണ് അവാര്‍ഡ്.
ആണവോര്‍ജ്ജ വിഭാഗത്തില്‍ ശാസ്ത്രജ്ഞനായ ഹരികൃഷ്ണന്‍ തുളസിദാസ്, സേഫ് ഗാര്‍ഡ് ഡിപ്പാര്‍ട്ട്‌മെന്റിലെ ഉദ്യോഗസ്ഥനായ പാപ്പച്ചന്‍ പുന്നയ്്കല്‍ എന്നിവര്‍ക്കാണ് വ്യക്തഗത സേവനത്തിനുളള അവാര്‍ഡ് ലഭിച്ചത്. റൂബി ജോണ്‍, ലില്ലിക്കുട്ടി മാക്കില്‍, ബിജു പാറക്കുഴിയില്‍, മേരി മഞ്ജു, റെസി ജോജി ജോസഫ്, വിവേക് ആന്‍ഡ്രൂസ്, ലിസി പറോക്കില്‍ എന്നിവര്‍ അവരവരുടെ മേഖലകളില്‍ ടീം അവാര്‍ഡിനും അര്‍ഹരായി.
നുറ് രാജ്യങ്ങളില്‍ നിന്നായി ഏകദേശം 2300 പേര്‍ ലോകത്തിന്റെ പല ഭാഗങ്ങളില്‍ സ്ഥിതിചെയ്യുന്ന അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സിയുടെ വിവിധ ഓഫീസുകളിലായി ജോലി ചെയ്യുന്നു. ഇതില്‍ ഏറ്റവും കൂടുതല്‍ സ്റ്റാഫ് ജോലി ചെയ്യുന്നത് ഐ എ ഇ എയുടെ വിയന്നയിലുളള പ്രധാന ആസ്ഥാനത്താണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല