സ്വന്തം ലേഖകന്‍: ഏഴു ഭൂഖണ്ഡങ്ങളിലെ ഉയരം കൂടിയ കൊടുമുടികള്‍ കീഴടക്കി ഇന്ത്യന്‍ വ്യോമസേന. വ്യോമസേനയിലെ സാഹസിക വിഭാഗത്തിലെ അംഗങ്ങള്‍ ഏഴു ഭൂഖണ്ഡങ്ങളിലെ ഉയരം കൂടിയ കൊടുമുടികള്‍ കീഴടക്കി.
ഏഷ്യയിലെ എവറസ്റ്റ്, ആഫ്രിക്കയിലെ കിളിമന്‍ജാരോ, അന്റാര്‍ട്ടിക്കയിലെ വിന്‍സന്‍, ആസ്‌ട്രേലിയയിലെ പന്‍കേക് ജയ, വടക്കന്‍ അമേരിക്കയിലെ ദേനാലി, പസഫിക്കിലെ മൗന കിയ, തെക്കന്‍ അമേരിക്കയിലെ അകോണ്‍ഗുയ എന്നീ കൊടുമുടികളിലാണ് സേനാംഗങ്ങള്‍ ത്രിവര്‍ണ പതാക പാറിച്ചത്. ക്യാപ്റ്റന്‍ രമേശ് ചന്ദ്ര ത്രിപാഠിയുടെ മേല്‍നോട്ടത്തില്‍ അഞ്ചംഗ പര്വ്വതാരോഹണ സംഘമാണ് ഏഴു കൊടുമുടികള്‍ കീഴടക്കി നേട്ടം കൈവരിച്ചത്.
2011ല്‍ വ്യോമസേനയിലെ വനിതകള്‍ എവറസ്റ്റ് കൊടുമുടി കീഴടക്കിയത് വാര്‍ത്തയായിരുന്നു. 2017ല്‍ വ്യോമസേനയിലെയും അതിര്‍ത്തിരക്ഷാ സേനയിലെയും വനിതകള്‍ ഉള്‍പ്പെട്ട ഒട്ടകസംഘം 1386 കിലോമീറ്റര്‍ ദൂരം പിന്നിട്ടിരുന്നു. പടിഞ്ഞാറന്‍ അതിര്‍ത്തിയിലൂടെ ഒട്ടകപ്പുറത്ത് നടത്തിയ യാത്ര 47 ദിവസം കൊണ്ടാണ് പൂര്‍ത്തിയാക്കിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല