സ്വന്തം ലേഖകന്‍: ‘താങ്കളുടെ ധീരതയെ ഇന്ത്യ അഭിവാദ്യം ചെയ്യുന്നു,’ കന്‍സാസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ എഞ്ചിനീയറെ രക്ഷിക്കാന്‍ ശ്രമിച്ച അമേരിക്കക്കാരന് സുഷമാ സ്വരാജിന്റെ സന്ദേശം. യു.എസിലെ കാന്‍സസില്‍ നടന്ന വെടിവെപ്പില്‍ ഇന്ത്യക്കാരെ രക്ഷിക്കാന്‍ ശ്രമിച്ച ഇയാന്‍ ഗ്രില്‌ളോട്ടിനാണ് ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന്റെ പ്രശംസാ സന്ദേശം ലഭിച്ചത്. ഇന്ത്യക്കാരന്റെ കൊലക്കിടയാക്കിയ വെടിവെപ്പ് തടയാനുള്ള ശ്രമത്തിനിടെ 24 കാരനായ ഗ്രില്‌ളോട്ടിന് പരിക്കേറ്റിരുന്നു.
താങ്കളുടെ ധീരതയെ ഇന്ത്യ അഭിവാദ്യം ചെയ്യുന്നുവെന്നും ഏറ്റവും വേഗത്തില്‍ പഴയ ആരോഗ്യസ്ഥിതിയിലേക്ക് തിരിച്ചുവരാന്‍ ആവട്ടെയെന്നും ഹ്യൂസ്റ്റണിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ അനുപം റായ് വശം കൊടുത്തയച്ച സന്ദേശത്തില്‍ സുഷമ പറഞ്ഞു. യൂനിവേഴ്‌സിറ്റി ഓഫ് കാന്‍സസ് ആശുപത്രിയില്‍ കഴിയുന്ന ഗ്രില്‌ളോട്ടിനെയും കുടുംബത്തെയും നേരിട്ട് സന്ദര്‍ശിച്ചാണ് അനുപം റായ് സന്ദേശം കൈമാറിയത്.
സുഷമക്ക് 73 ലക്ഷം ഫോളോവേഴ്‌സുണ്ടെന്നും അവരുടെയെല്ലാം ക്ഷേമാശംസ അറിയിക്കുന്നുവെന്നും അനുപം റായ് അറിയിച്ചു. ഒരു സുഹൃത്തുമൊത്ത് ബാറില്‍ ഇരിക്കുമ്പോഴായിരുന്നു കുച്ചിഭോട്‌ലയ്ക്ക് നേരെ കൊലപാതകി എന്റെ രാജ്യത്ത് നിന്നും പുറത്തു പോ എന്ന് അലറിക്കൊണ്ട് വെടിവെച്ചത്. കുച്ചിഭോട്‌ല മരണമടയുകയും ഇയാളുടെ സുഹൃത്ത് അലോക് മദസാനിക്കും സംഭവത്തിനിടയില്‍ കയറിയ ഇയാന്‍ ഗ്രില്ലോട്ട് എന്നയാള്‍ക്കും പരിക്കേല്‍ക്കുകയുമായിരുന്നു. അമേരിക്കന്‍ കോണ്‍ഗ്രസില്‍ നടത്തിയ ആദ്യ അഭിസംബോധനയില്‍ ശ്രീനുവിന്റെ മരണത്തെ പ്രസിഡന്റ് ട്രംപ് അപലപിക്കുകയും ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല