സ്വന്തം ലേഖകന്‍: പ്രായപൂര്‍ത്തിയാകാത്ത നാല് പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച ഐഎഎസുകാരന്‍ പിടിയിലായി. പൂനെ ശിവാജി നഗറില്‍ താമസിക്കുന്ന മഹാരാഷ്ട്ര കൗണ്‍സില്‍ ഓഫ് അഗ്രിക്കള്‍ച്ചറല്‍ എഡ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചിന്റെ ഡയറക്ടര്‍ ജനറലായ എംഎച്ച് സാവന്താണ് അറസ്റ്റിലായത്.
ഹിന്‍ഗേന്‍ ഖുര്‍ദിലെ സ്‌കൂള്‍ വിദ്യാര്‍ഥിനികളെയാണ് അമ്പത്തെട്ടുകാരനായ സാവന്ത് ലൈംഗികമായി ചൂഷണം ചെയ്തത്. സ്‌കൂളിനു സമീപമുള്ള ഭാര്യാ പിതാവിന്റെ ഫ്‌ലാറ്റില്‍ നിത്യ സന്ദര്‍ശകനായിരുന്നു സാവന്ത്. തൊട്ടടുത്തുള്ള ഹൗസിംഗ് സൊസൈറ്റിയുടെ പാര്‍ക്കിംഗ് സ്ഥലത്ത് കളിക്കാനെത്തുന്ന കുട്ടികളെ പണവും ചോക്ലേറ്റും നല്‍കി പ്രലോഭിപ്പിച്ചാണ് സാവന്ത് കെണിയില്‍ കുടുക്കിയിരുന്നത്.
തുടര്‍ന്ന് ഫ്‌ലാറ്റിലെത്തിക്കുന്ന പെണ്‍കുട്ടികളെ തന്റെ ലാപ്‌ടോപ്പിലെ അശ്ലീല ചിത്രങ്ങള്‍ കാണിച്ചു കൊടുക്കും. തുടര്‍ന്നാണ് പെണ്‍കുട്ടികളെ പീഡിപ്പിച്ചിരുന്നതെന്ന് സിംഗാദ് റോഡ് പൊലീസ് ഇന്‍സ്‌പെക്ടര്‍ ബല്‍വന്ത് ഖാസിദ് മാധ്യമങ്ങളോട് പറഞ്ഞു. കുട്ടികളെ മുറിയിലെത്തിച്ച് തന്റെ ലാപ്‌ടോപ്പിലെ അശ്ലീല രംഗങ്ങള്‍ കാണിച്ച ശേഷമായിരുന്നു പീഡനം. പത്തു വയസില്‍ താഴെയുള്ള കുട്ടികളായിരുന്നു സാവന്തിന്റെ ഇരകള്‍.
സ്‌കൂളില്‍ നടന്ന കൗണ്‍സിലിംഗ് സമയത്താണ് പീഡനത്തിന്റെ വിവരം പുറത്തായത്. കുട്ടികള്‍ പീഡനത്തെ കുറിച്ച് കൗണ്‍സിലറോട് വെളിപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് സ്‌കൂള്‍ കൗണ്‍സിലര്‍ ഹെഡ്മിസ്ട്രസിന് റിപ്പോര്‍ട്ട് നല്‍കുകയും അവര്‍ വിവരം പോലീസിന് കൈമാറുകയും ചെയ്യുകയായിരുന്നു. വൈദ്യ പരിശോധനക്കു ശേഷം സാവന്തിനെ റിമാന്‍ഡ് ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല