സ്വന്തം ലേഖകന്‍: മധ്യപ്രദേശില്‍ അഴിമതിക്കാരനായ പഞ്ചായത്ത് സെക്രട്ടറിയെ ഏത്തമിടീച്ച ഐ.എ.എസ് ഉദ്യോഗസ്ഥ, ദൃശ്യങ്ങള്‍ വൈറല്‍. മധ്യപ്രദേശിലെ സിംഗ്‌രൗലി ജില്ലയിലാണ് സംഭവം. ഗ്രാമത്തിലെ ടോയ്‌ലറ്റ് നിര്‍മ്മാണം വിലയിരുത്താനെത്തിയ നിധി നിവേദിത ഐ.എ.എസ് ആണ് പഞ്ചായത്ത് സെക്രട്ടറിയുടെ അഴിമതി കണ്ടെത്തിയത്. ഗ്രാമത്തില്‍ നിര്‍മ്മിച്ച ടോയ്‌ലറ്റുകളില്‍ വാഷ് ബേസിനുകളും ടാപ്പുകളും നിര്‍മ്മിച്ചതായി ഇയാള്‍ ഫോട്ടോഷോപ്പിലൂടെ കൃത്രിമ ചിത്രങ്ങള്‍ സൃഷ്ടിച്ച ശേഷം ബില്ല് മാറി പണം കൈക്കലാക്കുകയായിരുന്നു. നേരിട്ട് സ്ഥലം സന്ദര്‍ശിച്ച് പഞ്ചായത്ത് സെക്രട്ടറിയുടെ തട്ടിപ്പ് വ്യക്തമായതോടെയാണ് നിവേദിത ഇയാള്‍ക്ക് ശിക്ഷ വിധിച്ചത്. പഞ്ചായത്ത് സെക്രട്ടറി അവകാശപ്പെട്ടതോടെ വാഷ് ബേസിനുകളോ പൈപ്പുകളോ ടോയ്‌ലറ്റില്‍ സ്ഥാപിച്ചിട്ടില്ലെന്ന് പരിശോധനയില്‍ വ്യക്തമായി. മുഴുവന്‍ ഗ്രാമവാസികളുടെയും മുമ്പാകെ ഏത്തമിടാനായിരുന്നു ശിക്ഷ. ഗ്രാമവാസികളുടെ മുന്നില്‍ നാണം കെട്ടതോടെ ഇയാള്‍ തെറ്റ് ഏറ്റു പറഞ്ഞ് മാപ്പു ചോദിച്ചു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളി വന്‍ പ്രചാരം നേടുകയും ചെയ്തിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല