സ്വന്തം ലേഖകൻ: കോവിഡ് യാത്രാ നിയന്ത്രണങ്ങൾ അവസാനിപ്പിക്കണമെന്ന് ഇന്റർനാഷണൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷൻ (അയാട്ട ) ലോക രാജ്യങ്ങളോട് ആവശ്യപ്പെട്ടു. വിമാനത്താവളത്തിലെ കോവിഡ് പരിശോധന, ക്വാറന്റൈൻ, യാത്രാവിലക്കുകൾ എന്നിവ അവസാനിപ്പിക്കണമെന്ന് അയാട്ട സർക്കാറുകളോട് ആവശ്യപ്പെട്ടു.
കോവിഡ് മഹാമാരിയല്ലാതായി മാറുകയാണ്, അത് ചില രാജ്യങ്ങളിൽ മാത്രം പടരുന്ന രോഗമായി ചുരുങ്ങുകയാണ്. ഈ സാഹചര്യത്തിലാണ് കോവിഡ് യാത്രാനിയന്ത്രണങ്ങൾ ഒഴിവാക്കണമെന്ന് സർക്കാറുകളോട് ആവശ്യപ്പെടുന്നതെന്ന് അയാട്ട ഡയറക്ടർ ജനറൽ വില്ലി വാൽഷ് പറഞ്ഞു. ലോകാരോഗ്യ സംഘടന അംഗീകരിച്ച വാക്സിൻ സ്വീകരിച്ചവർക്ക് വിമാനത്താവളങ്ങളിലെ കോവിഡ് പരിശോധന ഒഴിവാക്കണം.
വാക്സിൻ സ്വീകരിക്കാത്തവർ നെഗറ്റീവ് സർട്ടിഫിക്കറ്റുമായി യാത്രചെയ്യുമ്പോൾ അവർക്ക് ക്വാറന്റൈനും ഒഴിവാക്കണം. രോഗവ്യാപാനം തടയാൻ രാജ്യങ്ങൾക്കുമേൽ യാത്രാവിലക്ക് ഏർപ്പെടുത്തുന്നത് ഫലപ്രദമല്ല എന്നാണ് ഒമിക്രോൺ വ്യാപനം തെളിയിക്കുന്നത്. ഒമിക്രോൺ വ്യാപനത്തോടെ കോവിഡ് പ്രത്യേക മേഖലകളിൽ മാത്രം കാണുന്ന എൻഡമിക്കായി ചുരുങ്ങും എന്നാണ് ശാസ്ത്രീയ പഠനങ്ങൾ വ്യക്തമാക്കുന്നതെന്നും അയാട്ട അധികൃതർ ചൂണ്ടിക്കാട്ടി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല