വേദനസംഹാരികള്‍ സാധാരണ എല്ലാവരും കഴിക്കാറുള്ളതാണ്. എന്ത് ചെറിയ പ്രശ്നം വന്നാലും ഉടന്‍ ഒരു വേദനസംഹാരി കഴിക്കുകയെന്നത് എല്ലാവരും ചെയ്യുന്ന കാര്യമാണ്. എന്നാല്‍ എല്ലാവരും ചെയ്യുന്ന കാര്യങ്ങള്‍ ചെയ്യാന്‍ പാടില്ല ഒരു കൂട്ടരുണ്ടെങ്കില്‍ അത് ഗര്‍ഭിണികളാണ്. എല്ലാവരും കഴിക്കുന്നതുപോലെ മരുന്നുകളെല്ലാംതന്നെ കഴിക്കാന്‍ ഗര്‍ഭിണികള്‍ക്ക് അനുവാദമില്ല. കുഞ്ഞിന് ദോഷകരമായി ബാധിക്കും എന്നതുകൊണ്ടാണ് ഇങ്ങനെ കഴിക്കാന്‍ പാടില്ല എന്ന് പറയുന്നത്.
കൂട്ടത്തില്‍ ഗര്‍ഭിണികള്‍ പൊതുവേ കഴിക്കുന്ന വേദന സംഹാരിയായ ഇബുപ്രൊഫൈനെക്കുറിച്ച് ഒരു പഠനം പുറത്തുവന്നിരിക്കുന്നു. ഈ വേദന സംഹാരി ഗര്‍ഭിണികള്‍ക്ക് ദോഷകരമായി ബാധിക്കുമെന്നാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്. ഈ മരുന്ന് കഴിച്ചാല്‍ ഗര്‍ഭം അലസാനുള്ള സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഈ വേദനസംഹാരി കഴിച്ചാല്‍ സാധാരണ നിലയില്‍നിന്ന് ഗര്‍ഭമലസാനുള്ള സാധ്യത രണ്ട് മടങ്ങ് വര്‍ദ്ധിക്കുമെന്നാണ് പഠനസംഘം വെളിപ്പെടുത്തിയിരിക്കുന്നത്.
ഈ മരുന്നിന്റെ ദൂഷ്യവശങ്ങള്‍ അറിയാതെ പതിനായിരക്കണക്കിന് സ്ത്രീകള്‍ ഇത് ഉപയോഗിക്കുന്നുണ്ടെന്നാണ് പഠനസംഘത്തിന്റെ കണ്ടെത്തല്‍. മറ്റ് വേദനസംഹാരികള്‍ കഴിക്കുന്നതുപോലെ ഇബുപ്രൊഫൈല് കഴിച്ചാല്‍ സാധാരണനിലയില്‍നിന്ന് ഗര്‍ഭമലസാനുള്ള സാധ്യത 2.4 മടങ്ങ് വര്‍ദ്ധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഗര്‍ഭിണികള്‍ ഈ മരുന്ന് ഉപയോഗിക്കരുതെന്ന് മരുന്നിന്റെ പാക്കറ്റില്‍ എഴുതിയിട്ടുണ്ടെങ്കിലും ആറിലൊരു ഗര്‍ഭിണി ഇത് ഉപയോഗിക്കുന്നുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
പതിനഞ്ചിനും നാല്പത്തിയഞ്ചിനും ഇടയില്‍ പ്രായമുള്ള 47,050 സ്ത്രീകളില്‍ നടത്തിയ പഠനത്തില്‍നിന്നാണ് കനേഡിയന്‍ ഗവേഷണ സംഘം ഈ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല