1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 26, 2012

മാത്യുജോസഫ്‌

രണ്ടുദിവസം നീണ്ടു നിന്ന വിനോദയാത്ര സംഘടിപ്പിച്ച ഐ.സി.എ. സന്ദര്‍ലാന്റ് തങ്ങളുടെ അംഗങ്ങള്‍ക്ക് ഒരിക്കല്‍കൂടി വിനോദത്തിന്റെയും സ്‌നേഹത്തിന്റെയും സംഗമത്തിന് സാക്ഷിയായി. യൂറോപ്പിലെ തന്നെ ഏറ്റവും വലിയ തീം പാര്‍ക്കായ ആല്‍ട്ടണ്‍ ടവറിന്റെ സൗന്ദര്യം അതിന്റെ മുഴുവനിലും ആസ്വദിക്കാന്‍ അംഗങ്ങള്‍ തയ്യാറായപ്പോള്‍, മഴ ദൈവങ്ങള്‍ മാറി നിന്ന് സഹായിച്ചു. പ്രതികൂല കാലാവസ്ഥയില്‍ പ്രകൃതി അതിന്റെ മോശം പ്രകടനം നടത്തുമെന്ന് പ്രതീക്ഷിച്ച ദിവസം എന്തായാലും മഴ മാറി നിന്ന് അനുഗ്രഹിച്ചു.

ഒരുമിച്ചിരുന്നുള്ള ആഹാരവും കളിയും മനസിനും ശരീരത്തിനും ഉന്‍മേഷം പകര്‍ന്നുകൊണ്ട് അവസാനിപ്പിച്ചപ്പോഴ് സ്‌നേഹ കൂട്ടായ്മയുടെ പുതിയ ഭാക്ഷ്യം രചിക്കുകയായിരുന്നു. 23 ശനിയാഴ്ച രാവിലെ തുടങ്ങിയ യാത്ര ഞായറാഴ്ച രാത്രി ഏറെ വൈകി അവസാനിച്ചപ്പോള്‍ ഒരിക്കല്‍ കൂടി ഇതുപോലെയുള്ള സൗഹൃദയാത്രകള്‍ ഉണ്ടാകട്ടെയെന്ന് അംഗങ്ങള്‍ ആഗ്രഹിച്ചു. ടൂര്‍ സംഘടിപ്പിച്ചഎക്‌സിക്യൂട്ടീവ് അംഗങ്ങള്‍ക്ക് തികച്ചും അഭിമാനിക്കാന്‍ വകനല്‍കുന്ന ഒരു യാത്രയായി. അംഗങ്ങളുടെ മനസില്‍ ഇതിന്റെ ഓര്‍മ്മകള്‍ തങ്ങിനില്‍ക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.