സ്വന്തം ലേഖകന്‍: ഈ വര്‍ഷത്തെ സമാധാന നോബേല്‍ രാജ്യാന്തര ആണവ വിരുദ്ധ സംഘടനയായ ഐ കാന്. ആണവായുധ നിര്‍മാര്‍ജനത്തിനും നിര്‍വ്യാപനത്തിനും വേണ്ടി ജനീവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ഇന്റര്‍നാഷണല്‍ ക്യാംപയിന്‍ ടു അബോളിഷ് ന്യൂക്ലിയര്‍ വെപ്പണ്‍സ് എന്ന ഐ കാന്‍.
ആണവായുധങ്ങളുടെ ഉപയോഗം മനുഷ്യരാശിക്ക് ഉണ്ടാക്കാനിടയുള്ള മഹാദുരന്തത്തെക്കുറിച്ച് ഭരണാധികാരികളേയും ജനങ്ങളേയും ബോധവല്‍കരിക്കാന്‍ ഐകാന്‍ നടത്തുന്ന ശ്രമങ്ങള്‍ പരിഗണിച്ചാണ് പുരസ്‌കാരം. നൂറു രാജ്യങ്ങളിലെ സര്‍ക്കാരിതര സംഘടനകള്‍ ഐകാനില്‍ അംഗങ്ങളാണ്.
രാജ്യാന്തരനിയമങ്ങളനുസരിച്ചു തന്നെ ആണവായുധങ്ങള്‍ നിര്‍മാര്‍ജനം ചെയ്യണമെന്നാണ് സംഘടനയുടെ നിലപാട്. 2007ല്‍ നിലവില്‍ വന്ന സംഘടനയ്ക്ക് 101 രാജ്യങ്ങളിലായി 468 പങ്കാളികളുണ്ട്. ഫ്രാന്‍സിസ് മാര്‍പാപ്പ ഉള്‍പ്പെടെ 215 വ്യക്തികളേയും 103 സംഘടനകളേയും ഈ വര്‍ഷത്തെ സമാധാന നൊബേലിന് പരിഗണിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല