1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 15, 2012

ഐ സി സിയുടെ ഈ വര്‍ഷത്തെ മികച്ച ഏകദിന ക്രിക്കറ്റര്‍ അവാര്‍ഡ് ഇന്ത്യന്‍ താരം വിരാട് കോഹ്‌ലിക്ക്. ഒട്ടേറെ നോമിനേഷനുകള്‍ ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡിന് പരിഗണിച്ചിരുന്നു. എന്നാല്‍ സമീപകാലത്ത് ഏകദിന ക്രിക്കറ്റില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ചതാണ് കോഹ്‌ലിക്ക് തുണയായത്.

2008ല്‍ ഏകദിന ക്രിക്കറ്റില്‍ അരങ്ങേറിയ വിരാട് കോഹ്‌ലി ഇതുവരെ 3886 റണ്‍സ് നേടിയിട്ടുണ്ട്. 2012ല്‍ കളിച്ച 16 ഏകദിനങ്ങളില്‍ കോഹ്‌ലിയുടെ ശരാശരി നേട്ടം 74 ആണ്.

ഐസിസിയുടെ ഏകദിന ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായി ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിംഗ് ധോണിയെ നേരത്തേ തെരഞ്ഞെടുത്തിരുന്നു. തുടര്‍ച്ചയായി അഞ്ചാം തവണയാണ് ധോണി ഐസിസി ഏകദിന ടീമിന്റെ ക്യാപ്റ്റനാകുന്നത്.

വെസ്റ്റിന്‍ഡീസ് മുന്‍ ക്യാപ്റ്റന്‍ ക്ലൈവ് ലോയ്ഡിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് 12 പേരുള്ള ടീമിനെ തെരഞ്ഞെടുത്തത്. ഇന്ത്യ, ഇംഗ്ലണ്ട്, ഓസ്ട്രേലിയ, പാകിസ്ഥാന്‍, ശ്രീലങ്ക, ദക്ഷിണാഫ്രിക്ക എന്നീ ടീമുകളില്‍ നിന്നാണ് താരങ്ങളെ തെരഞ്ഞെടുത്തത്. പാകിസ്ഥാന്റെ സയീദ് അജ്മല്‍, ഷാഹീദ് അഫ്രീദി, ശ്രീലങ്കയുടെ കുമാര്‍ സംഗക്കാര, ഇംഗ്ലണ്ടിന്റെ അലസ്‌റ്റയര്‍ കുക്ക്, ഓസ്ടേലിയയുടെ മൈക്കല്‍ ക്ലാര്‍ക്ക് തുടങ്ങിയവര്‍ ടീമില്‍ ഉള്‍പ്പെടുന്നു.

ഇന്ത്യയില്‍ നിന്ന് ക്യാപ്റ്റന്‍ ധോണിക്ക് പുറമെ വിരാട് കോഹ്‌ലിയും ഗൌതം ഗംഭീറും ടീമില്‍ ഇടം നേടിയിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.