ശ്രീലങ്കന്‍ ബാറ്റ്‌സ്മാന്‍ കുമാര്‍ സംഗക്കാര വീണ്ടും ഐ സി സി ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാമത്. വെസ്റ്റിന്‍ഡിസിന്റെ ചന്ദര്‍പോളിനെ പിന്തള്ളിയാണ് രണ്ടാമതും സംഗക്കാര റാങ്കിംഗില്‍ ഒന്നാമതെത്തുന്നത്. കഴിഞ്ഞ ദിവസം പാകിസ്താനുമായി നടന്ന ടെസ്റ്റില്‍ നേടിയ സെഞ്ചുറിയാണ് സംഗക്കാരയ്ക്ക് വീണ്ടും ഒന്നാം സ്ഥാനം നേടിക്കൊടുത്തത്.
പാകിസ്താനെതിരെയുള്ള മികച്ച പ്രകടനത്തെ തുടര്‍ന്ന് 113 പോയിന്റാണ് സംഗക്കാരയ്ക്ക് ലഭിച്ചത്. തൊട്ടുതാഴെയുള്ള ചന്ദര്‍പോളുമായി 6 പോയിന്റ് വ്യത്യാസമാണുള്ളത്. എ ബി ഡിവില്ലിയേഴ്‌സ് മൂന്നാമതും, ജാക്വസ് കല്ലീസ് റാങ്കിംഗില്‍ നാലാമതുമെത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല