ഏഷ്യ കപ്പ് ക്രിക്കറ്റില്‍ ബംഗ്ലാദേശിനോട് ഇന്ത്യ തോറ്റത് അനുഗ്രഹമായത് ദക്ഷിണാഫ്രിക്കയ്ക്ക്. ഐസിസി ഏകദിന റാങ്കിങ്ങില്‍ ഇന്ത്യയെ പിന്തള്ളി രണ്ടാം സ്ഥാനതെത്താന്‍ ദക്ഷിണാഫ്രിക്കയ്ക്ക് കഴിഞ്ഞു. 118 പോയിന്റുണ്ടായിരുന്ന ഇന്ത്യയുടെ പോയിന്റ് 116ലേക്ക് താഴ്ന്നു. ഇന്ന് പാക്കിസ്ഥാനെതിരേ വിജയിച്ച് ഫൈനലിലെത്തി കിരീടം നേടിയാലും ഇന്ത്യയ്ക്ക് ദക്ഷിണാഫ്രിക്കയെ മറികടക്കാനാകില്ല.
അതുകൊണ്ട് തന്നെ വാര്‍ഷിക റാങ്കിങ് പ്രഖ്യാപിക്കുമ്പോള്‍ ദക്ഷിണാഫ്രിക്ക തന്നെയാകും രണ്ടാം സ്ഥാനത്ത്. ഏപ്രില്‍ 1 വരെയുള്ള മത്സരങ്ങളാണ് ഈ പ്രഖ്യാപനത്തിനായി കണക്കാക്കുന്നത്. ഇതോടെ രണ്ടാം സ്ഥാനക്കാര്‍ക്ക് ലഭിക്കുന്ന 75000 ഡോളറും ഉറപ്പിച്ചു ദക്ഷിണാഫ്രിക്ക. ഒന്നാം സ്ഥാനത്തുള്ള ഓസ്ട്രേലിയയ്ക്ക് 175000 ഡോളറും സമ്മാനമായി ലഭിക്കും. 127 റേറ്റിങ് പോയിന്റാണ് അവര്‍ക്ക്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല