സ്വന്തം ലേഖകന്‍: ലോകകപ്പ് ക്രിക്കറ്റ് സെമിഫൈനലില്‍ ഇന്ത്യക്ക് ഓസീസ് എതിരാളികള്‍. മൂന്നാം ക്വാര്‍ട്ടറില്‍ ഓസ്‌ട്രേലിയ പാക്കിസ്ഥാനെ ആറുവിക്കറ്റിന് തോല്‍പിച്ചു.
214 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസീസ് 33.5 ഓവറില്‍ വിജയം കണ്ടു. സ്മിത്തും വാട്‌സണും അര്‍ധസെഞ്ചുറി നേടി. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാന്‍ 49.5 ഓവറില്‍ 213 റണ്‍സിന് എല്ലാവരും പുറത്തായി.
ഹേസല്‍വുഡ് നാലും സ്റ്റാര്‍കും മാക്‌സ്‌വെല്ലും രണ്ടും വിക്കറ്റ് വീതവും വീഴ്ത്തി. ഇതോടെ ഷമിയെ മറികടന്ന് വിക്കറ്റ് വേട്ടയില്‍ സ്റ്റാര്‍ക് ഒന്നാമതെത്തി.
പാക്ക് നിരയില്‍ ഹാരിസ് സുഹൈല്‍ 41 ഉം നായകന്‍ മിസ്ബാ 34 ഉം സുഹൈബ് മക്‌സൂദ് 29 ഉം റണ്‍സെടുത്ത് മടങ്ങി. തുടര്‍ന്നെത്തി 29 റണസെടുത്ത അഫ്രിദിയുടേയും 16 റണ്‍സെടുത്ത വഹാബിന്റേയും ചെറുത്തു നില്‍പ്പാണ് പാക്കിസ്ഥാനെ പൊരുതാവുന്ന സ്‌കോറില്‍ എത്തിച്ചത്.
എന്നാല്‍ പരമ്പാഗത വൈരികളായ ഇന്ത്യയും പാക്കിസ്ഥാനും ലോകകപ്പില്‍ ഏറ്റുമുട്ടുന്നതു കാണാന്‍ കാത്തിരുന്ന ക്രിക്കറ്റ് പ്രേമികളെ നിരാശരാക്കുന്നതായി മത്സര ഫലം. എങ്കിലും തോല്‍വിയറിയാതെ മുന്നേറുന്ന ഇന്ത്യയെ പിടിച്ചു കെട്ടാന്‍ ഓസീസിന് കഴിയുമോ എന്ന കൗതുകത്തിലാണ് ആരാധകര്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല