സ്വന്തം ലേഖകന്‍: ലോകകപ്പ് ക്രിക്കറ്റ് സെമി ഫൈനലില്‍ ഇന്ത്യക്ക് അങ്ങനെ തന്നെ വേണമെന്ന് ബോളിവുഡ് സംവിധായകന്‍ രാംഗോപാല്‍ വര്‍മ. ആസ്‌ട്രേലിയയോട് ഇന്ത്യ തോറ്റതില്‍ അതിയായ സന്തോഷമുണ്ടെന്ന് തന്റെ ട്വിറ്റര്‍ അക്കൗണ്ടിലാണ് വര്‍മ അഭിപ്രായം കുറിച്ചിട്ടത്.
സെമി ഫൈനലില്‍ ഇന്ത്യ തോറ്റതില്‍ അതിയായി സന്തോഷിക്കുന്നു. ക്രിക്കറ്റിനെയും അതിനേക്കാളേറെ ക്രിക്കറ്റ് ആരാധകരെയും താന്‍ വെറുക്കുന്നു എന്നും ക്രിക്കറ്റ് രാജ്യത്തെ ജനങ്ങളെ ഒന്നിനും കൊള്ളാത്തവരാക്കുന്നു എന്നുമാണ് രാംഗോപാല്‍ വര്‍മയുടെ ട്വീറ്റ്.
സിഗരറ്റിന്റേയും മദ്യത്തിന്റേയും ഉപയോഗം വ്യക്തികളില്‍ മാത്രമാണ് പ്രശ്‌നം സൃഷ്ടിക്കുന്നതെങ്കില്‍ ക്രിക്കറ്റ് എന്നത് ഒരു ദേശീയ രോഗമാണെന്നും രാം ഗോപാല്‍ വര്‍മ അഭിപ്രായപ്പെട്ടു. ഇന്ത്യക്കാര്‍ മടുത്ത് ക്രിക്കറ്റ് നിര്‍ത്തുന്നതു വരെ ഇന്ത്യന്‍ ടീമിനെ കളിയില്‍ പരാജയപ്പെടുത്തി കൊണ്ടിരിക്കണമെന്നും അദ്ദേഹം മറ്റു ടീമുകളോട് അഭ്യര്‍ഥിക്കുന്നുണ്ട്.
എന്നാല്‍ ക്രിക്കറ്റിനെ തുറന്നു വിമര്‍ശിച്ച രാംഗോപാല്‍ വര്‍മയുടെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ രൂക്ഷമായി വിമര്‍ശിക്കപ്പെട്ടു. നേരത്തെ തന്നെ ഇന്ത്യയുടെ ആരാധകര്‍ സ്വന്തം ടീമിന്റെ പരാജയത്തില്‍ നിരാശരായിരിക്കെയാണ് എരിതീയില്‍ എണ്ണയെന്ന പോലെ വര്‍മയുടെ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. മിക്ക ഫാന്‍ പേജുകളിലും വര്‍മയെ നിര്‍ത്തി പൊരിക്കുന്ന വിമര്‍ശങ്ങളാണ് പോസ്റ്റ് ചെയ്യപ്പെട്ടത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല