1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 15, 2024

സ്വന്തം ലേഖകൻ: ഐസ്‌ലന്‍ഡിലെ രണ്ട് അഗ്നിപര്‍വത സ്‌ഫോടനങ്ങളെത്തുടര്‍ന്ന് ഗ്രിന്‍ഡാവിക് നഗരത്തിലേക്ക് ലാവ ഒഴുകി. ഇതേത്തുടര്‍ന്ന് നഗരത്തില്‍ നിരവധി വീടുകള്‍ക്ക് തീപിടിച്ചു. ഞായറാഴ്ച പുലര്‍ച്ചെയാണ് റെയ്ക്ജാന്‍സ് ഉപദ്വീപിലെ അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിച്ച് നഗരത്തിലേക്ക് ലാവ ഒഴുകിയത്. ഏറ്റവുംമോശം സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നും നഗരത്തിലെ മുഴുവന്‍ ആളുകളേയും ഒഴിപ്പിച്ചതായും അധികൃതര്‍ അറിയിച്ചു.

നഗരത്തിലേക്കുള്ള ഒരു പ്രധാന റോഡ് ലാവ ഒഴുകിയതിനെത്തുടര്‍ന്ന് തകര്‍ന്നു. ‘ഒരുമിച്ചു നില്‍ക്കുക, അവരുടെ വീടുകളില്‍ കഴിയാന്‍ കഴിയാത്തവരോട് കരുണ കാണിക്കുക’ – ഐസ് ലന്‍ഡ് പ്രസിഡന്റ് ഞായറാഴ്ച വൈകീട്ട് രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു.

സ്ഥിതിഗതികള്‍ ശാന്തമാകുമെന്ന് പ്രതീക്ഷിക്കുന്നതായും എന്നാല്‍ എന്തും സംഭവിക്കാമെന്നും അദ്ദേഹം പറഞ്ഞു. ഡിസംബറില്‍ ഉണ്ടായ അഗ്നിപര്‍വ്വത സ്‌ഫോടനത്തെ തുടര്‍ന്ന് പ്രതിരോധ മതിലുകള്‍ സ്ഥാപിച്ചിരുന്നെങ്കിലും ചില സ്ഥലങ്ങളിലെ പ്രതിരോധം മറികടന്നാണ് ലാവ ഗിന്‍ഡാവിക് നഗരത്തിലേക്ക് ഒഴുകിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.