സ്വന്തം ലേഖകന്‍: ലഗേജ് ചാര്‍ജില്‍ നിന്ന് രക്ഷപ്പെടാന്‍ 10 ഷര്‍ട്ടും എട്ട് പാന്റ്‌സും ധരിച്ചെത്തിയ യുവാവിന് ബ്രിട്ടീഷ് എയര്‍വേയ്‌സ് ടിക്കറ്റ് നിഷേധിച്ചു. ഐസ്‌ലാന്‍ഡില്‍ നിന്നും ഇംഗ്ലണ്ടിലേക്ക് പോകാനെത്തിയ ഐസ്‌ലന്‍ഡ് സ്വദേശിയായ റെയാന്‍ കാര്‍ണി വില്ല്യംസാണ് വിമാനത്താവളത്തില്‍ നാടകീയ രംഗങ്ങള്‍ ഉണ്ടാക്കിയത്.
ലഗേജ് പാക്ക് ചെയ്തുവന്നപ്പോള്‍ ഭാരം കൂടിയതിനെ തുടര്‍ന്ന് ബാഗില്‍ സൂക്ഷിച്ചിരുന്ന വസ്ത്രങ്ങള്‍ എല്ലാം ധരിച്ച് റെയാന്‍ വിമാനത്തില്‍ കയറാന്‍ എത്തുകയായിരുന്നു. 10 ഷര്‍ട്ടും എട്ട് പാന്റുമിട്ടാണ് അദ്ദേഹം വിമാനത്താവളത്തില്‍ എത്തിയത്. ബോര്‍ഡിങ് പാസ് വാങ്ങാന്‍ എത്തിയ റെയാന് ബ്രിട്ടീഷ് എയര്‍വേസ് അധികൃതര്‍ അത് നിഷേധിക്കുകയായിരുന്നു.
റെയാന്‍ അധികമായി ധരിച്ചിരിക്കുന്ന വസ്ത്രങ്ങള്‍ അഴിച്ചു മാറ്റാതെ അദ്ദേഹത്തെ വിമാനത്തില്‍ കയറ്റാന്‍ കഴിയില്ലെന്നായിരുന്നു ബ്രിട്ടീഷ് എയര്‍വേയ്‌സ് നിലപാടെടുത്തത്. എന്നാല്‍, തന്റെ കൈവശമുള്ള അധിക ലഗേജിന് 125 ഡോളര്‍ പിഴ നല്‍കണമെന്നും അതിനുള്ള പണം തന്റെ കൈവശമില്ലെന്നുമായിരുന്നു റെയാന്റെ വാദം.
ഐസ്‌ലാന്‍ഡിലെ കെഫ്‌ളാവിക് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. ബോര്‍ഡിങ് പാസ് നിഷേധിച്ചതിന് പിന്നാലെ എയര്‍ലൈന്‍ ജീവനക്കാര്‍ മോശമായി പെരുമാറിയെന്നും പോലീസിനെ ഉപയോഗിച്ച് മുഖത്തേയ്ക്ക് കുരുമുളക് സ്്രേപ തളിച്ചതായും റെയാന്‍ ആരോപിച്ചു.
എന്നാല്‍, ഹാന്‍ഡ് ബാഗ് മാത്രമാണ് ടിക്കറ്റില്‍ അനുവദിച്ചിട്ടുള്ളതെന്ന് കൂടുതലുള്ള ബാഗിന് അധികതുക ഈടാക്കാറുണ്ടെന്നും ബ്രിട്ടീഷ് എയര്‍ലൈന്‍സ് വക്താവ് അറിയിച്ചു. ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനത്തില്‍ യാത്ര നിഷേധിച്ചതിനെ തുടര്‍ന്ന് അടുത്ത ദിവസം ഈസി ജെറ്റില്‍ യാത്ര ചെയ്യാന്‍ ശ്രമിച്ചെങ്കിലും അവരും റെയാന് ടിക്കറ്റ് നിഷേധിക്കുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല