മനുഷ്യന്റെ സ്വഭാവത്തെ മനസിലാക്കുന്നതില്‍ വിദഗ്ധന്‍മാരാണ് തട്ടിപ്പുകാര്‍. അവര്‍ നമ്മളെ ഏങ്ങെയെങ്കിലും ട്രാപ്പിലാക്കാന്‍ നോക്കും.
ഏതെങ്കിലും ഉല്‍പന്നമോ സാധനമോ വാങ്ങുമ്പോള്‍ നിങ്ങളെ മെയിലിംങ് ലിസ്റ്റില്‍ ഉള്‍പ്പെടുത്താനുള്ള സാധ്യതയുണ്ട്. ഒരിക്കല്‍ ഒരു തട്ടിപ്പില്‍ പെട്ടുപോയാല്‍ വീണ്ടും കുടുങ്ങാനുള്ള സാധ്യത അധികമാണ്. നിങ്ങളുടെ പേരും വിലാസവും ‘സക്കര്‍ലിസ്റ്റില്‍’ പെടുന്നു എന്നതാണ് ഇതിന് കാരണം.
കഴിഞ്ഞവര്‍ഷം മെയില്‍ സക്കര്‍ലിസ്റ്റിലുകള്‍ പ്രധാന വാര്‍ത്തയായി വന്നിരുന്നു. ഏകദേശം 38,000പേരുടെ പേരും, വിലാസവും, ടെലിഫോണ്‍ നമ്പറും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് അന്ന് വന്ന റിപ്പോര്‍ട്ട്.
ക്രിമിനല്‍ ഹിറ്റ് ലിസ്റ്റുകള്‍
ക്രിമിനല്‍ സംഘങ്ങള്‍ അവരുടെ ഹിറ്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ച ഏതെങ്കിലും ഒരു വ്യക്തിയെയോ, അല്ലെങ്കില്‍ ഒരു പ്രത്യേക ടെപ്പ് ആളുകളെയോ ലക്ഷ്യമിടും. അവരോട് താല്‍പര്യമില്ല, അല്ലെങ്കില്‍ ഈ ലിസ്റ്റില്‍ നിന്നും പേര് ഒഴിവാക്കണം എന്ന് നമ്മള്‍ പറയുമ്പോഴേക്കും അത്തരം നൂറുകണക്കിന് കത്തുകളോ, ഫോണ്‍കോളോ, ലെറ്ററോ നമ്മള്‍ക്ക് ലഭിച്ചിരിക്കും.
ഈ തട്ടിപ്പ് കാരോട് നമ്മള്‍ ചെറിയ രീതിയിലെങ്കിലും പ്രതികരിക്കുന്നു എങ്കില്‍ അതിനര്‍ത്ഥം ദിവസം 100 സ്‌കാംലെറ്ററെങ്കിലും നമുക്ക് ലഭിക്കുന്നുണ്ടെന്നാണെന്ന് സീരിയസ് ഓര്‍ഗനൈസ്ഡ് ക്രൈം ഏജന്‍സിയുടെ ഡയറക്ടര്‍ ജനറല്‍ ബില്‍ ഹ്യൂഗ്‌സ് പറയുന്നു.
ഒ.എഫ്.ടിയുടെ കണക്ക് പ്രകാരം യു.കെയിലുള്ള 3.2മില്യണ്‍ മുതിര്‍ന്നവരില്‍ നിന്നും വര്‍ഷം 3.5ബില്യണ്‍ വരെ തട്ടിപ്പുകാര്‍ സ്വന്തമാക്കുന്നുണ്ട്.
ദ സൈക്കോളജി ഓഫ് സ്‌കാംസ് പ്രൊവോക്കിംങ് ആന്റ് കമ്മിറ്റിംങ് എറേര്‍സ് ഓഫ് ജഡ്ജ്‌മെന്റ് എന്ന ഒ.എഫ്.ടിയുടെ പഠനറിപ്പോര്‍ട്ടില്‍ ആളുകള്‍ തട്ടിപ്പിനിരയാവുന്ന മനശാസ്ത്രപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. യു.കെ നിവാസികളുടെ കരുതലില്ലായ്മയാണ് ഇതിന് പ്രധാന കാരണമെന്നാണ് ഇവര്‍ പറയുന്നത്. സ്‌കാം ഓഫറിന്റെ പശ്ചാത്തലങ്ങളെക്കുറിച്ച് ആളുകള്‍ക്ക് നല്ല ബോധ്യമുണ്ടാകുമ്പോള്‍ അത് അമിതആത്മവിശ്വസമുണ്ടാക്കുമെന്നും തട്ടിപ്പിനിരയാവാന്‍ കാരണമാകുകയും ചെയ്യും. കൂടാതെ തീരുമാനങ്ങള്‍ എടുക്കാനുള്ള കഴിവില്ലായ്മയും ചൂഷണം ചെയ്യപ്പെടുന്നു.
തട്ടിപ്പിനിരയാവുന്ന മിക്കവരും സ്‌കാം ലെറ്ററിനോട് എങ്ങനെ പ്രതികരിക്കണമെന്ന് കുടുംബവുമായോ സുഹൃത്തുക്കളുമായോ ചര്‍ച്ച ചെയ്യാറില്ല.
റിപ്പീറ്റ് വിക്ടിംസ്
മറ്റുള്ളവരെ അമിതമായ വിശ്വസിക്കുകയും ലോകം നല്ലതാണെന്ന് നമ്മളെ സ്വയം സമാശ്വസിപ്പിക്കുകയും ചെയ്യുന്ന സ്വഭാവമാണ് ആളുകളെ വീണ്ടുംവീണ്ടും തട്ടിപ്പിനിരായക്കുന്നതെന്നാണ് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് സിസില ഫെലിസ് പറയുന്നത്.
നമ്മുടെ വൈകാരികമായ ആവശ്യങ്ങളാണ് തട്ടിപ്പുകാര്‍ ഉപയോഗപ്പെടുത്തുന്നത്. മിക്ക തട്ടിപ്പുകാരും ഇരകളുമായി ഓണ്‍ലൈനില്‍ ഡേറ്റിംങ് വെബ്‌സൈറ്റുകളിലൂടെ ഒരു ബന്ധമുണ്ടാക്കിവയ്ക്കും. സൗഹൃദം മുതല്‍ പ്രണയബന്ധംവരെ ഉണ്ടാക്കിയെടുത്താണ് പണം തട്ടുന്നത്. വികാരങ്ങളെ നിയന്ത്രിക്കാനുള്ള കഴിവില്ലായ്മയാണ് ആളുകളെ ചതിയില്‍പ്പെടുത്തുന്നതെന്നാണ് ഒ.എഫ്.ടി പറയുന്നത്.
നിങ്ങള്‍ തട്ടിപ്പിനിരയാവാനുള്ള സാഹചര്യങ്ങള്‍
നിങ്ങളുടെ പേഴ്‌സണല്‍ ഡിറ്റെയില്‍സ് മറ്റുള്ളവര്‍ക്ക് നല്‍കുക
തിരിച്ചറിയലിനുവേണ്ടി നിങ്ങലുടെ ക്രഡിറ്റ് കാര്‍ഡ്, ബാങ്ക് ഡീറ്റെയില്‍സ് മറ്റുള്ളവര്‍ക്ക് നല്‍കുക
സോഷ്യല്‍നെറ്റ് വര്‍ക്കിംങ് സൈറ്റുകളില്‍ വ്യക്തിപരമായ കൂടുതല്‍ വിവരങ്ങള്‍ ചേര്‍ക്കുക
സ്പാം മെയിലുകളോട് പ്രതികരിക്കുക
നിങ്ങള്‍ ഇടപാടു നടത്തുന്ന കമ്പനിയെക്കുറിച്ച് യാതൊന്നും അന്വേഷിക്കാതിരിക്കുക
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല