1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 26, 2011


നിലവില്‍ ബ്രിട്ടനിലെ തൊഴില്‍-പെന്‍ഷന്‍ വകുപ്പിന്റെ കമ്പ്യൂട്ടര്‍ വര്‍ക്കുകള്‍ പ്രധാനമായും കൈകാര്യം ചെയ്യുന്നത് യുഎസ് കമ്പനിയായ ഹെലെട്ട് പക്കാര്‍ഡ് (എച്ച് പി) ആണ്, എച്ച് പി തങ്ങളുടെ ഐടി കമ്പനി ന്യൂകാസ്റ്റില്‍, ഷെഫീല്ഡ`,ലിതം സെന്റ്‌ ആന്‍സ് എന്നിവടങ്ങളില്‍ നിന്നും ഇന്ത്യയിലേക്ക്‌ മാറ്റുമെന്ന് സൂചന നല്‍കിയതിനെ തുടര്‍ന്ന് ബ്രിട്ടീഷുകാര്‍ക്ക് ആശങ്ക, 200 ഐടി അനുബന്ധ ജോലി നഷ്ടമാകും എന്നതിനേക്കാള്‍ ബ്രിട്ടീഷുകാരെ ഭയപ്പെടുത്തുന്നത്‌ ഇതുമൂലം ഏതാണ്ട് ഒരു മില്യനോളം വരുന്ന ബ്രിട്ടീഷുകാരുടെ തിരിച്ചറിയല്‍ രേഖകള്‍ മോഷ്ടിക്കപ്പെടുമോ എന്നുള്ളതാണ്.

ബ്രിട്ടീഷ് ഗവണ്‍മെന്റ് ഇതനുവധിക്കുകയാണെങ്കില്‍ പെന്‍ഷനും മറ്റു ആനുകൂല്യങ്ങളും ലഭിക്കേണ്ട ബ്രിട്ടീഷുകാരുടെ പേരും വിലാസവും ബാങ്ക് അകൌണ്ടുകളും അടക്കം പല വിവരങ്ങളും ബാന്ഗ്ലൂരിലെ എച്ച്പി കമ്പനിയിലെ ജോലിക്കാര്‍ക്ക് ലഭ്യമാകും, 2005 ല്‍ ഇതുപോലെ ബ്രിട്ടീഷ് ബാങ്കുകള്‍ അവരുടെ ജോലികള്‍ ഇന്ത്യയിലേക്ക്‌ മാറ്റിയപ്പോള്‍ വ്യാപകമായ അകൌണ്ട് മോഷണം നടന്നിരുന്നു.

നോര്‍ത്ത് ടിനെസൈഡിലെ എംപിയായ മാറി ഗ്ലിണ്ടന്‍ പറയുന്നത് ഇത്തരം ജോലികള്‍ മറ്റു രാജ്യങ്ങളിലേക്ക് വിട്ടു കൊടുക്കുന്നത് നിയന്ത്രണം ബ്രിട്ടന്റെ കയ്യില്‍ നിന്നും പോകുന്നതിനു തുല്യമാണെന്നാണ്. എന്തായാലും ഇക്കാര്യത്തില്‍ ഈ വര്‍ഷം തന്നെ സര്‍ക്കാര്‍ ഒരു തീരുമാനം കൈക്കൊള്ളും.ഇക്കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ കോള്‍ സെന്ററുകളിലെ ജീവനക്കാര്‍ വിദേശികളുടെ ക്രെഡിറ്റ്കാര്‍ഡ് വിവരങ്ങള്‍ അടക്കമുള്ള വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തിയത് വാര്‍ത്തയായിരിന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.