ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ദേവാലയം സ്ഥാപിതമായതിന്റെ അഞ്ചാം വാര്‍ഷികം ആഘോഷപൂര്‍വം കൊണ്ടാടി. ജൂലൈ 19ാം തിയതി ഞായറാഴ്ച്ച രാവിലെ പത്ത് മണിക്ക് നടന്ന കൃതഞ്ജതാ ബലിയില്‍ ഫാ തോമസ് മുളവനാല്‍ മുഖ്യ കാര്‍മ്മികനും ഫാ സുനി പടിഞ്ഞാറേക്കര സഹകാര്‍മ്മികനുമായിരുന്നു.
വിശുദ്ധ കുര്‍ബാനയക്ക് ശേഷം പാരീഷ് ഹാളില്‍ നടന്ന കൂടാരയോഗങ്ങളുടെ മത്സരത്തില്‍ ഒന്നാം സമ്മാനമായ സ്റ്റീഫന്‍ കിഴക്കേക്കുറ്റ് സ്‌പോണ്‍സര്‍ ചെയ്ത ചാക്കോ കിഴക്കേക്കുറ്റ്‌റ് മെമ്മോറിയല്‍ ട്രോഫിയും ക്യാഷ് അവാര്‍ഡും സെന്റ് ആന്റണി കൂടാരയോഗം കരസ്ഥമാക്കി. ഷാജി ഏടാട് സ്‌പോണ്‍സര്‍ ചെയ്ത രണ്ടാം സമ്മാനമായ ഫിലിപ്പ് ഏടാട് മെമ്മോറിയല്‍ ട്രോഫിയും ക്യാഷ് അവാര്‍ഡും സെന്റ് ജെയിംസ് കൂടാരയോഗം കരസ്ഥമാക്കി. മത്സരങ്ങള്‍ക്ക് ഫാ സുനി പടിഞ്ഞാറേക്കര ജയിംസ് മഞ്ഞാങ്കന്‍, മനോജ് വഞ്ചിയില്‍, ജോണിക്കുട്ടി പിള്ളവീട്ടില്‍ എന്നിവര്‍ നേതൃത്വം നല്‍കി. മത്സരങ്ങള്‍ക്ക് ശേഷം നടന്ന സ്‌നേഹവിരുന്നില്‍ എല്ലാവരും പങ്കെടുത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല