സ്വന്തം ലേഖകന്‍: ഐഡിയ നെറ്റ്‌വര്‍ക്ക് തകരാര്‍, 100 മിനിറ്റ് സൗജന്യം മുതലാക്കി ഉപഭോക്താക്കള്‍, പരാതികള്‍ തീരുന്നില്ല. മൊബൈല്‍ സേവനദാതാക്കളായ ഐഡിയയുടെ സേവനം ശനിയാഴ്ച മണിക്കൂറോളം നിശ്ചലമായതിന് പരിഹാരമായി 100 മിനിറ്റ് സൗജന്യ ടോക് ടൈം നല്‍കിയത് ഉപഭോക്താക്കള്‍ക്ക് ഒരേ സമയം അനുഗ്രഹവും വിനയുമായി.
ശനിയാഴ്ച അര്‍ധരാത്രി മുതല്‍ 48 മണിക്കൂര്‍ സൗജന്യ സേവനം കമ്പനി അനുവദിച്ചതാണ് ഉപഭോക്താക്കളേയും കമ്പയിയേയും വീണ്ടും വലച്ചത്.
കോള്‍ ചെയ്യാന്‍ കഴിയാതെ നൂറുകണക്കിന് പേരാണ് പ്രതിസന്ധിയിലായത്.
ഏറെനേരം ഡയല്‍ ചെയ്തശേഷമാണ് കോള്‍ വിളിക്കാന്‍ കഴിഞ്ഞതെന്ന് മിക്കവരും പറയുന്നു. എല്ലാ റൂട്ടുകളും തിരക്കിലാണെന്ന മറുപടിയാണ് മിക്കവര്‍ക്കും കിട്ടിയത്.
ബുദ്ധിമുട്ടിലായവര്‍ക്ക് സേവനദാതാക്കളുടെ കസ്റ്റമര്‍ കെയര്‍ സെന്ററുമായി ബന്ധപ്പെടാനും കഴിഞ്ഞില്ല. സൗജന്യം കിട്ടിയില്ലെങ്കിലും ആവശ്യത്തിന് വിളിക്കാനെങ്കിലും കഴിഞ്ഞാല്‍ മതിയെന്ന അവസ്ഥയിലായി ഉപഭോക്താക്കള്‍. ശനിയാഴ്ച സൃഷ്ടിച്ച പ്രതിസന്ധിക്ക് പരിഹാരമായാണ് ഐഡിയ ലോക്കല്‍, എസ്.ടി.ഡി കോളുകള്‍ക്ക് സൗജന്യം അനുവദിച്ചത്.
ഞായറാഴ്ച അവധിദിനം കൂടിയായിരുന്നതിനാല്‍ രാവിലെ മുതല്‍ ആളുകള്‍ സൗജന്യം മുതലാക്കിയതാണ് നെറ്റ്‌വര്‍ക്ക് വീണ്ടും തകരാറിലാക്കിയത്. ശനിയാഴ്ച നെറ്റ്‌വര്‍ക്ക് അഞ്ചര മണിക്കൂര്‍ പണിമുടക്കിയത് ഐഡിയയെ വന്‍ പ്രതിസന്ധിയിലാക്കിയിരുന്നു. കമ്പനിയുടെ മാസ്റ്റര്‍ സ്വിച്ചിങ് സെന്ററിലെ തകരാര്‍ പരിഹരിച്ച് വൈകുന്നേരം അഞ്ചരയോടെ നെറ്റ്‌വര്‍ക്ക് പുനഃസ്ഥാപിച്ചപ്പോഴാണ് പ്രതിസന്ധിക്ക് പരിഹാരമായത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല