തിരുവനന്തപുരം ചന്ദ്രശേഖരന് നായര്‍ സ്റ്റേഡിയത്തില്‍ നടന്ന ഐഡിയ സ്റ്റാര്‍സിംഗര്‍ സീസണ് 5ന്റെ ഗ്രാന്റ് ഫിനാലെയില്‍ ചെന്നൈയില്‍ നിന്നുളള കല്‍പ്പന ഐഡിയ സ്റ്റാര്‍സിംഗര്‍ സീസണ് 5 ആയി തെരഞ്ഞെടുത്തു.
കോഴിക്കോട്ടുനിന്നുളള മൃദുലയ്ക്കു രണ്ടാം സ്ഥാനവും തിരുവനന്തപുരത്തുനിന്നുളള ഇമ്മാനുവലിനു മൂന്നാംസ്ഥാനവും ആലപ്പുഴ നിന്നുളള ആന്റണിക്കു നാലാംസ്ഥാനവും പാലക്കാട്ടുനിന്നുളള അഖിലിന് അഞ്ചാം സ്ഥാനവും ലഭിച്ചു.
ഐഡിയ സ്റ്റാര്‍സിംഗര്‍ സീസണ് 5 ന്റെ വിജയിക്ക് ഒരുകോടി രൂപയുടെ ഫ്ളാറ്റ് സമ്മാനമായി ലഭിക്കും. രണ്ടാം സമ്മാനം 15 ലക്ഷം രൂപയുടെ സ്വര്‍ണവും മൂന്നാം സമ്മാനം 7.5 ലക്ഷം രൂപയുടെ സ്വര്‍ണവും നാലാം സമ്മാനം 5 ലക്ഷം രൂപയും അഞ്ചാം സമ്മാനം 2 ലക്ഷം രൂപയുമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല