സ്വന്തം ലേഖകൻ: മംഗഫ് മേഖലയില്‍ വെള്ളിയാഴ്ച രാത്രിയില്‍ നടത്തിയ പരിശോധനയില്‍ 2559 ഗതാഗത നിയമലംഘനങ്ങലാണ് അധികൃതര്‍ പിടികൂടിയത്. പരിശോധനയില്‍ കോടതി ഉത്തരവ് പ്രകാരം അറസ്റ്റ് ചെയ്യാനുള്ള 9 പേരും പിടിയിലായി. കണ്ടെടുക്കാനുള്ള 11 വാഹനങ്ങളും പിടിച്ചെടുത്തു. മദ്യം-ലഹരി ഉപയോഗിച്ച എട്ടുപേര്‍ കസ്റ്റഡിയിലായിട്ടുണ്ട്. റസിഡന്‍സി കലാവധി കഴിഞ്ഞവരും, ജോലി മാറി ചെയ്തത് അടക്കം ഏഴുപേരെ പിടികൂടി.
കൃത്യമായ രേഖകളില്ലാതെ മോട്ടർ സൈക്കിള്‍ ഓടിച്ച ആറുപേരും കസ്റ്റഡിയില്‍ ആയിട്ടുണ്ട്. ഒരു മാസത്തിലെറെയായി അധികൃതര്‍ നടത്തി വരുന്ന പരിശോധനയില്‍ ആയരിക്കണക്കിന് ലംഘനങ്ങളാണ് പിടികൂടിയിട്ടുള്ളത്. പ്രത്യേകിച്ച്, വ്യാഴം-വെള്ളി ദിവസങ്ങളില്‍ രാത്രികാലങ്ങളില്‍ പ്രധന മേഖലകളിലെ പ്രവേശന കവാടങ്ങള്‍ എല്ലാം അടച്ചാണ് പരിശോധന.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല