1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 24, 2017

സ്വന്തം ലേഖകന്‍: യുകെയില്‍ ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ഉപയോഗിച്ചുള്ള തട്ടിപ്പുകള്‍ വ്യാപകമാകുന്നു, ഒരു ദിവസം നടക്കുന്നത് 500 ഓളം ഓണ്‍ലൈന്‍ തട്ടിപ്പുകള്‍. ഫ്രോഡ് പ്രിവന്‍ഷന്‍ ബോഡിയായ സിഫാസ് നടത്തിയ ഒരു പഠനത്തില്‍ ഓരോ ദിവസവും ചുരുങ്ങിയത് 500 ഐഡന്റിറ്റി ഫ്രോഡുകളെങ്കിലും യുകെയിക് നടക്കുന്നതായി കണ്ടെത്തി. കുറ്റവാളികള്‍ ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തി ദുരുപയോഗം ചെയ്ത് ലോണുകള്‍ക്ക് അപേക്ഷിക്കുകയും ഓണ്‍ലൈനിലൂടെ സാധനങ്ങള്‍ വാങ്ങുകയുമാണ് ചെയ്യുന്നത്.

2016ല്‍ ഇത്തരത്തിലുള്ള തട്ടിപ്പുകളിലൂടെ 5.4 ബില്യണ്‍ പൗണ്ടാണ് ഇത്തരക്കാര്‍ സമ്പാദിച്ചതെന്ന് പഠനത്തില്‍ പറയുന്നു. ഈ വര്‍ഷം ജനുവരി മുതല്‍ ജൂണ്‍ വരെ യുകെയില്‍ ഇത്തരത്തിലുള്ള 89,201 കുറ്റകൃത്യങ്ങള്‍ രജിസ്ട്രര്‍ ചെയ്തതായും സിഫാസ് നടത്തിയ പഠനത്തില്‍ കണ്ടെത്തി. ഇതേ കാലഘട്ടത്തില്‍ 2016 ല്‍ ഉണ്ടായ ഇത്തരം തട്ടിപ്പുകളേക്കാള്‍ അഞ്ച് ശതമാനം വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.

ഇവയില്‍ ഭൂരിഭാഗം കുറ്റങ്ങളും ഓണ്‍ലൈന്‍ തട്ടിപ്പുകളാണെന്നതും ശ്രദ്ധേയം. അതിനാല്‍ വ്യക്തിപരമായ വിവരങ്ങള്‍ സംരക്കുന്നതില്‍ ഉപഭോക്താക്കളും സ്ഥാപനങ്ങളും അതീവ ജാഗ്രത പുലര്‍ത്തണമെന്ന് സിഫാസ് നിര്‍ദേശിക്കുന്നു. പേരുകള്‍ , ജനനതിയതി, വിലാസം, എന്നിവ ഹാക്ക് ചെയ്യാനായി മെയില്‍, സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ എന്നിവ തട്ടിപ്പുകാര്‍ ഹാക്ക് ചെയ്യുന്നത് കരുതിയിരിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

ഇത്തരത്തില്‍ വിവരങ്ങള്‍ ചോര്‍ത്തുന്നതിനായി വ്യാപകമായി ഉപയോഗിക്കുന്ന മറ്റൊരു മാര്‍ഗമാണ് ബാങ്ക് ജീവനക്കാര്‍, റീട്ടെയിലര്‍മാര്‍, അല്ലെങ്കില്‍ പോലീസ് ഓഫീസര്‍മാര്‍ തുടങ്ങിയവരായി ചമഞ്ഞ് വ്യക്തിപരമായ വിവരങ്ങള്‍ ചോര്‍ത്തിയെടുക്കുക എന്നത്. ഐഡന്റിറ്റി ഫ്രോഡ് കേസുകള്‍ കുത്തനെ ഉയരുന്ന സാഹത്ത്തില്‍ മുന്‍കരുതല്‍ എടുക്കേണ്ടതുണ്ടെന്ന് സിഫാസിന്റെ ചീഫ് എക്‌സിക്യൂട്ടീവായ സൈമണ്‍ ഡ്യൂക്ക്‌സ് വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.