2015 ജൂണ്‍ 20 ന് ബിര്‍മിങ്ങ്ഹാമില്‍ നടക്കുന്ന ഇടുക്കി ജില്ലാ സംഗമത്തിന് ലോഗോ ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.
ഇടുക്കി ജില്ലാ സംഗമം ഓരോ വര്‍ഷം കഴിയുമ്പോഴും അതിന്റെ ചാരിറ്റി പ്രവര്ത്തനം കൊണ്ടും യു. കെ യുടെ വിവിധ ഭാഗത്തുള്ള ഇടുക്കിജില്ലക്കാരുടെ നല്ല സ്‌നേഹ ബന്ധത്താലും ശക്തമായി മുന്നേറുന്ന ഒന്നാണ് .ഇതിന്റെ ഭാഗമായി ഇടുക്കി ജില്ലാ സംഗമത്തിന് ഒരു ഐഡന്റിറ്റി ലോഗോ അത്യാവശ്യം ആകുന്നു .ഈ കൂട്ടായ്മ വഴി ജെന്മ നാട്ടില്‍ നടത്തുന്ന കാരുണ്യ പ്രവര്‍ത്തി വളരെ ഏറെ ജെനശ്രദ്ധ കൈവരിച്ചിരിക്കുന്നു.
യു കെയിലുള്ള മുഴുവന്‍ ഇടുക്കി ജില്ലക്കാരായ വ്യക്തികളെയും വിദ്യാര്‍ഥികളെയും ഉള്‍ പെടുത്തികൊണ്ട് ഓരോരുത്തരുടെയും ഭാവനക്ക് അനുസരിച്ച് ഇടുക്കിജില്ലാ സംഗമത്തിന് അനുയോജ്യമായ ലോഗോ വരച്ചോ, കംപ്പ്യുട്ടെര്‍ വഴിയോ തയ്യാറാക്കി ഇടുക്കിജില്ലാസംഗമം അറ്റ് ജിമെയില്‍ ഡോട്ട് കോം എന്ന ഇമെയില്‍ വിലാസത്തിലേക്ക് അയക്കുക. അവസാന തിയതി ഫെബ്രുവരി 15.
ഇവയില്‍നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന മൂന്നു ലോഗോകള്‍ക്ക് പ്രോത്സാഹന സമ്മാനം നല്കുന്നതാണ്. ഒന്നാമതായി തെരഞ്ഞെടുക്കപെടുന്ന ലോഗോ സംഗമം ലോഗോ അയി അടുത്ത ബെര്‍മിങ്ങ്ഹം സമ്മേളനത്തില്‍ പ്രകാശനം ചെയ്യുന്നതും ഒന്നാം സമ്മാനര്‍ഹമായ വ്യക്തിയെ പ്രത്യേകം ആദരിക്കുന്നതുമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല