ജൂണ്‍ മാസം ഇരുപതാം തിയതി ബിര്‍മിങ്ങ്ഹാമില്‍ നടക്കുന്ന ഇടുക്കിജില്ലാ സംഗമത്തിന്റെ എല്ലാ വിധമായ ഒരുക്കങ്ങളും പൂര്‍ത്തിയായി .ഈ മഹനീയ ദിനത്തിന് ആശംസകള്‍ നേര്‍ന്നുകൊണ്ട് നമ്മുടെ ജില്ലയുടെ ജെനപ്രതിനിധികളായ ശ്രീ റോഷി അഗസ്റ്റ്യന്‍ ഇടുക്കി എം എല്‍ എ ശ്രീ .കെ .കെ .ജയചന്ദ്രന്‍ പീരുമേട് എം എല്‍ എ എന്നിവര്‍ ആശംസകള്‍ നേര്‍ന്നിരിക്കുന്നു.
ഇടുക്കിജില്ലക്കാരായ പ്രവാസികളുടെ ഈ സ്‌നേഹ കൂട്ടായ്മ എല്ലാവര്‍ഷവും ഭംഗിയായി നടത്തിവരുന്നതിനും നമ്മള്‍ ജെന്മാനാട്ടില്‍ നടത്തിവരുന്ന കാരുന്ന്യ പ്രവര്‍ത്തനത്തിനും എല്ലാവിധ ആശംസകളും അറിയ്ച്ചിരിക്കുന്നു. കൂടാതെ ഈ കൂട്ടായ്മ ഇടുക്കിജില്ലക്കാര്‍ തമ്മിലുള്ള സ്‌നേഹ ബെന്തത്തിനും അന്ന്യ നാട്ടില്‍ കഴിയുമ്പോളും നമുടെ ജില്ലയുടെ പാരമ്പര്ര്യവും ഐക്ക്യവും സ്‌നേഹവും കാത്തു പരിപോഷിക്കുന്നതിനുള്ള ഒരു ദിനമായി മാറട്ടെ എന്നും ഇരുവരും ആശിക്കുന്നു .
.ഇടുക്കിജില്ലയില്‍ ജെനിച്ചു വളര്‍ന്ന് ഇടുക്കികാരനായ് ജീവിച്ച് യുകെയില്‍ എത്തി നോര്‍ത്ത് വേല്‌സിലെ രക്‌സാം രൂപതാ കോര്‍ഡി നെറ്റൊര്‍, ഹവാര്‍ടെന്‍ പള്ളി വികാരി,പ്രസിദ്ധ തീര്‍ഥാടന കേന്ദ്രമായ ഹോളിവെല്‍ ചര്‍ച് അസിസ്റ്റന്റ് വികാരി ഏന്നി നിലകളില്‍ സേവനം ചെയ്തുവരുന്ന ഫാദര്‍ റോയ് കോട്ടയ്ക്കു പുറം എസ്. ഡി .വി . മുഖ്യ അതിഥിയായി പങ്കെടുക്കുന്ന പൊതു യോഗത്തില്‍ ഇടുക്കിജില്ലയില്‍ നിന്നും ഇവിടെ എത്തിച്ചേര്‍ന്നിരിക്കുന്ന മാതാപിതാക്കള്‍ ആദരണീയമായ സ്ഥാനം അലംകരിക്കുന്നതും ഇടുക്കിക്കാരായ മക്കളുടെ ആദരം ഏറ്റുവാങ്ങു ന്നതുമാണ്.കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ തരം കലാ കായിക പരിപാടികളും മഞ്ചെസ്റ്റെരില്‍ നിന്നുമുള്ള റോയ് മാത്യു നയ്ക്കുന്ന ഗോള്‍ഡെന്‍ ബീറ്റ്‌സ് സംഗീത ട്രൂപിന്റെ ഗാനമേളയും ഈ സംഗമത്തിന് മോടികൂട്ടുന്നു . .
സ്‌നേഹത്തിന്റയും ത്യാഗതിന്റയും മാതൃക മലയാളികള്‍ക്ക് കാണിച്ചു നല്കി തങ്ങളുടെ ശരീരം അന്ന്യരായ രണ്ടു വെക്തി കള്‍ക്ക് മുറിച്ചുനല്കി അവര്‍ക്ക് ഈ ലോകത്തില്‍ ജീവിക്കാന്‍ അവസരം നല്കിയ രണ്ടു മഹാ മനസ്‌കരായ ശ്രീ സിബി തോമസിനെയും ശ്രീ ഫ്രാന്‍സിസ് കവള കാട്ടിലിനേയും ഇടുക്കിജില്ലാ സംഗമം ആദരവോടെ പൊന്നാട ചാര്‍ത്തി ആദരിക്കുന്നതും അവര്‍ക്ക് എല്ലാവിധ ആശംസകളും അറിക്കുന്നതുമാണ്.
ഇടുക്കിജില്ലയുടെ പരിമിധികളില്‍ നിന്നും ഇവിടെ എത്തി കലാ രംഗത്ത് അഭിമാനകരമായ നേട്ടം കൈവരിച്ച ബി. ബി. സിയില്‍നിന്നും ഫിലിം നിര്‍മ്മാണ കോര്‍സ് പാസായി സ്വന്തമായി സിനിമാ ഡോകുമെന്ററി കമ്പനി ആന്ത്രെയേഷ് ക്രിയേഷന്‍ എന്ന പേരില്‍ സിനിമ നിര്‍മ്മാണവും അഭിനയവും നടത്തിവരുന്ന നോര്‍വിചിലുള്ള ശ്രീ ബിജു അഗസ്റ്റ്യന്‍ സംഗമത്തിന്റെ പ്രതേയ്കമായ ആദരം അര്‍ഹിക്കുന്നു. മഴത്തുള്ളികള്‍ , പറയാതെ പോകുന്നത് , നോര്‍വിച്ച് ട്വന്റി മൈല്‍ , എന്നി സിനിമകള്‍ ക്കുശേഷം ഇപ്പോള്‍ ജേര്‍ണലിസ്റ്റ് എന്ന സിനിമയുടെ നിര്‍മ്മാണത്തിലും കൂടാതെ ലണ്ടന്‍ റോയല്‍ കോളേജ് നു വേണ്ടി ഡോകുമെന്ററി യും ചെയ്തുവരുന്നു .നമ്മുടെ ഈ സംഗമത്തിന് കൊഴുപ്പേകാന്‍ ശ്രീ ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘം ഗംബീരമായ ന്യര്‍ത്ത ശില്പവുമായ് നമ്മളെ ആനന്ദത്തില്‍ ആറാടിക്കാന്‍ കടന്നുവരുന്നു .
കൂടാതെ ഇടുക്കിജില്ലയില്‍നിന്നും ഇവിടെ എത്തി മാഞ്ചെസ്റ്റെര്‍ യൂണി വേര്‍സിറ്റി തലത്തില്‍ പുരോഗമന പരമായ ആശയങ്ങള്‍ അവതരിപ്പിച്ച് വിവിധ അവാര്‍ഡുകള്‍ നേടിയ ശ്രീ വിനോദ് രാജനെയും , നേര്‌സിംഗ് മേഹലയില്‍ നേട്ടം കൈവരിച്ച ശ്രീ ബിജുമോന്‍ ജോസഫ് വിദ്യാഭാസ തലത്തില്‍ ഉയര്‍ന്ന ഗ്രേഡ് ലഭിച്ചവര്‍ തുടഗിയവരേയും.സംഗമം ആദരിക്കുന്നതും പ്രോല്‍സാഹിപ്പിക്കുന്നതുമാണ്.
ഭൂപ്രകൃതിയുടെയും ,സംസ്‌കാരതിന്റയും കാര്‍ഷിക സുഗന്ധ വിളകളുടെയും പ്രകൃതി രമനിയതയുടെയും ആകര്‍ഷണതാല്‍ സമ്പന്നമായ നമ്മുടെ ജില്ലയുടെ ഈ കൂട്ടായ്മയലേക്ക് യു കെ ലുള്ള എല്ലാ ഇടുക്കിജില്ലക്കാരെയും ജൂണ്‍ 20 ബിര്‍മിങ്ങ്ഹാമിലെക്കു ബെന്നി മേച്ചേരിമണ്ണിലിന്റെ നേതുര്‍ത്വതിലുള്ള ഇടുക്കിജില്ലാസംഗമം കമ്മറ്റി ഹാര്‍ദവ മായ് സ്വാഗതം ചെയ്യുന്നു .
കോണ്ടാക്റ്റ്
ബെന്നി മേച്ചേരിമണ്ണില്‍ 07889971259
തോമസ് വരകുകാല 0788681436
റോയ് മാത്യു 07828009530
പീറ്റര്‍ താനോലില്‍ 07713183350
ജോജി തോമസ് 07728374426
ബിജോ ടോം 07883022502
ജിന്റോ ജോസഫ് 07868173401
വിന്‍സി വിനോദ് 07841394307
ലൂസി റോയ് 07956901683
ബിജു ജോര്‍ജ് 07525661156.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല