ബെന്നി തോമസ്
ഇടുക്കിജില്ലയുടെ മനോഹാരിതയും ,മൊട്ട കുന്നുകളും, താഴ്വാരവും സുഗധ വെഞ്ഞനഗളുടെ സൌരഭ്യവും ,ലോക ഭൂപടത്തില്‍ ഇടം നേടിയ മനോഹരമായ ഇടുക്കി ആര്‍ച് ജെല സംഭരണിയും ,നമ്മുടെ മാത്രം അഭിമാനമായ മൂന്നാറും, തേക്കടി ജെലാശയവും വിവിധ ഭാഷയും സംസ്‌കാരവും ഒത്തുചേര്‍ന്ന ഇടുക്കി ജില്ലയുടെ മക്കളുടെ സ്‌നേഹ സംഗമത്തിന് ഇനി ദിവസങ്ങള്‍ മാത്രം ജൂണ്‍ 20 നു ശനിയാഴിച്ച ബിര്‍മിങ്ങ്ഹാമിലെക്കു ഇടുക്കിയുടെ തനതു വിഭവ സമര്‍ത്ഥമായ ഭഷണവും ഒരുക്കി ഇടുക്കിജില്ലാ സംഗമം കമ്മറ്റി ഏവരെയും ഹാര്ധവമായ് സ്വാഗതം ചെയ്യുന്നു .
ഈ മഹനീയ ദിനത്തിന് ആശംസകള്‍ നേര്‍ന്നുകൊണ്ട് നമ്മുടെ ജില്ലയുടെ ജെനപ്രതിനിധികളായ മന്ത്രി ശ്രീ. പി.ജെ ജോസഫ് , എം .പി ശ്രീ ജോയെസ് ജോര്‍ജ് , ശ്രീ റോഷി അഗസ്റ്റ്യന്‍ ഇടുക്കി എം എല്‍എ , ശ്രീ .കെ .കെ .ജയചന്ദ്രന്‍ പീരുമേട് എം എല്‍ എ എന്നിവര്‍ ആശംസകള്‍ നേര്‍ന്നിരുന്നു.
ഇടുക്കിജില്ലക്കാരായ പ്രവാസികളുടെ ഈ സ്‌നേഹ കൂട്ടായ്മ എല്ലാവര്‍ഷവും ഭംഗിയായി നടത്തിവരുന്നതിനും നമ്മള്‍ ജെന്മാനാട്ടില്‍ നടത്തിവരുന്ന കാരുന്ന്യ പ്രവര്‍ത്തനത്തിനും എല്ലാവിധ ആശംസകളും അറിയ്ച്ചിരിക്കുന്നു. കൂടാതെ ഈ കൂട്ടായ്മ ഇടുക്കിജില്ലക്കാര്‍ തമ്മിലുള്ള നല്ല സ്‌നേഹ ബെന്തത്തിനും അന്ന്യ നാട്ടില്‍ കഴിയുമ്പോളും നമുടെ ജില്ലയുടെ പാരമ്പര്ര്യവും ഐക്ക്യവും സ്‌നേഹവും കാത്തു പരിപോഷിക്കുന്നതിനുള്ള ഒരു ദിനമായി മാറട്ടെ എന്നും ഏവരും ആശിക്കുന്നു .
ഈ സ്‌നേഹ കൂട്ടായ് മ നമ്മുടെ ജില്ലാക്കാര്‍ തമ്മില്‍ നല്ല സ്‌നേഹ ബന്ധത്തിനും .നമ്മുടെ കുട്ടികളുടെ കലാ കായ്ക കഴിവുകള്‍ പ്രകടിപ്പിക്കുന്നതിനും പ്രോല്‍സാഹിപ്പിക്കുന്നതിനുമുള്ള വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം ലഭിക്കുന്ന ഒരു ദിനമാണ് ഇത് നല്ലരീതിയില്‍ ആസ്വാധ കരമാക്കാന്‍ ഏവരും മുന്നോട്ട് വരണമെന്ന് സംഗമം കമ്മറ്റി ഓര്‍മ്മിപിക്കുന്നു.
.ഇടുക്കിജില്ലക്കാരനായ നോര്‍ത്ത് വേല്‌സിലെ രക്‌സാം രൂപതാ കോര്‍ഡി നെറ്റൊര്‍, ഹവാര്‍ടെന്‍ പള്ളി വികാരി,പ്രസിദ്ധ തീര്‍ഥാടന കേന്ദ്രമായ ഹോളിവെല്‍ ചര്‍ച് അസിസ്റ്റന്റ് വികാരി ഏന്നി നിലകളില്‍ സേവനം ചെയ്തുവരുന്ന ഫാദര്‍ റോയ് കോട്ടയ്ക്കു പുറം എസ്. ഡി .വി . മുഖ്യ അതിഥിയായി പങ്കെടുക്കുന്ന പൊതു യോഗത്തില്‍ ഇടുക്കിജില്ലയില്‍ നിന്നും ഇവിടെ എത്തിച്ചേര്‍ന്നിരിക്കുന്ന മാതാപിതാക്കള്‍ ആദരണീയമായ സ്ഥാനം അലംകരിക്കുന്നതും ഇടുക്കിക്കാരായ മക്കളുടെ ആദരം ഏറ്റുവാങ്ങു ന്നതുമാണ്.കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ തരം കലാ കായികപരിപാടികള്‍ക്ക് ശ്രീ തോമസ് വരകുകാല നേതൃത്വം നല്കുന്നതും . മഞ്ചെസ്‌റ്റെരില്‍ നിന്നുമുള്ള റോയ് മാത്യു നയ്ക്കുന്ന ഗോള്‍ഡെന്‍ ബീറ്റ്‌സ് സംഗീത ട്രൂപിന്റെ ഗാനമേളയും, നോര്‍വിച്ചില്‍ നിന്നുമുള്ള ശ്രീ ബിജു അഗസ്റ്റ്യന്റെ നേതൃത്വത്തിലുള്ള സംഘം അവതരിപ്പിക്കുന്ന ന്യര്‍ത്തശില്‍പം ഈ സംഗമത്തിന് മോടികൂട്ടുന്നു . കൂടാതെ സംഗമത്തില്‍ പങ്കെടുക്കുന്ന ഏവരുടെയും ഭാഗ്യം പരീഷിക്കാന്‍ നിരവദി വിലപിടുപ്പുള്ള സമ്മാനങ്ങള്‍ ഉള്‍കൊള്ളിച്ച റാഫിള്‍ നറുക്കെടുപ്പും ഒരുക്കി ഇരിക്കുന്നു.
യുകെയിലേ മലയാളികള്‍ക്ക് മാതൃകയായ ശ്രീ സിബി തോമസ് , ശ്രീ .ഫ്രാന്‍സിസ് ചേട്ടനെയും,ഫിലിം നിര്‍മ്മാണത്തില്‍ കഴിവ് തെളിയിച്ച ശ്രീ ബിജു അഗസ്ത്യന്‍ ,
മാഞ്ചെസ്‌റ്റെര്‍ യൂണി വേര്‍സിറ്റി തലത്തില്‍ പുരോഗമന പരമായ ആശയങ്ങള്‍ അവതരിപ്പിച്ച് വിവിധ അവാര്‍ഡുകള്‍ നേടിയ ശ്രീ വിനോദ് രാജനെയും , നേര്‌സിംഗ് മേഹലയില്‍ നേട്ടം കൈവരിച്ച ശ്രീ ബിജുമോന്‍ ജോസഫ് വിദ്യാഭാസ തലത്തില്‍ ഉയര്‍ന്ന ഗ്രേഡ് ലഭിച്ചവര്‍ തുടഗിയവരേയും.സംഗമം ആദരിക്കുന്നതും പ്രോല്‍സാഹിപ്പിക്കുന്നതുമാണ്.
ഭൂപ്രകൃതിയുടെയും ,സംസ്‌കാരതിന്റയും കാര്‍ഷിക സുഗന്ധ വിളകളുടെയും പ്രകൃതി രമനിയതയുടെയും ആകര്‍ഷണതാല്‍ സമ്പന്നമായ നമ്മുടെ ജില്ലയുടെ ഈ കൂട്ടായ്മയലേക്ക് യു കെ ലുള്ള എല്ലാ ഇടുക്കിജില്ലക്കാരെയും ജൂണ്‍ 20 നു ബിര്‍മിങ്ങ്ഹാമിലെക്കു കണ്‍വീനെര്‍ ബെന്നി മേച്ചേരിമണ്ണിലിന്റെ നേതുര്‍ത്വതിലുള്ള ഇടുക്കിജില്ലാസംഗമം കമ്മറ്റി ഹാര്‍ദവ മായ് സ്വാഗതം ചെയ്യുന്നു .
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല