ആറാമത് ഇടുക്കി ജില്ലാ സംഗമം മെയ് 6 ന് രാവിലെ 9.0 മുതല്‍ 6 മണി വരെ ബിര്‍മിങ്ങ്ഹാമിന് അടുത്തുള്ള വൂള്‍വെര്‍ഹാമ്പ്‌ടെനില്‍ നടത്തുന്നതിനുള്ള എല്ലാ വിധ ഒരുക്കവും നടന്നുവരുന്നു. ഈ വര്‍ഷത്തെ സംഗമം വ്യത്യസ്ഥമായ കലാപരിപാടികളാലും പങ്കെടുക്കുന്ന മുഴുവന്‍ ആള്‍ക്കാര്‍ക്കും ആസ്വാദ്യകരമായ രീതിയില്‍ നൂതനവും പുതുമ ആര്‍ന്നതുമായ രീതിയില്‍ നടത്തുവാനുള്ള അണിയറ പ്രവര്‍ത്തനം ഇടുക്കി ജില്ലാ സംഗമം കമ്മറ്റി ഭാരവാഹികള്‍ നടത്തിവരുന്നു.
ഹൈറേഞ്ചും ലോറേഞ്ചും ഉള്‍പെട്ട ഇടുക്കി ജില്ലയുടെ മനോഹാരിതയും, മൊട്ടക്കുന്നുകളും, താഴ്‌വാരവും, സുഗധ വ്യഞ്ജനങ്ങളുടെ സൗരഭ്യവും, ലോക ഭൂപടത്തില്‍ ഇടംനേടിയ മനോഹരമായ ഇടുക്കി ആര്‍ച്ച് ജലസംഭരണിയും, നമ്മുടെ മാത്രം അഭിമാനമായ മൂന്നാറും, തേക്കടി ജലാശയവും, വിവിധ ഭാഷയും സംസ്‌കാരവും ഒത്തുചേര്‍ന്ന ഇടുക്കി ജില്ലയുടെ മക്കളുടെ യുകെയിലെ സ്‌നേഹ സംഗമത്തിന് ഇനി ഏതാനും മാസങ്ങള്‍ മാത്രം. മെയ് 6നു ശനിയാഴിച്ച ഇടുക്കിയുടെ തനതു വിഭവ സമര്‍ത്ഥമായ ഭഷണവും ഒരുക്കി ഇടുക്കിജില്ലാ സംഗമം കമ്മറ്റി വൂള്‍വെര്‍ഹാമിലേക്ക് ഏവരെയും ഹാര്‍ദവമായിസ്വാഗതം ചെയ്യുന്നു.
ഇടുക്കിജില്ലക്കാരായ പ്രവാസികളുടെ യുകെയിലെ ഈ സ്‌നേഹ കൂട്ടായ്മ എല്ലാവര്‍ഷവും ഭംഗിയായി നടത്തിവരുന്നതിനും നമ്മള്‍ ജെന്മനാട്ടില്‍ നടത്തിവരുന്ന കാരുണ്യ പ്രവര്‍ത്തനത്തിനും, അന്ന്യ ദേശത്ത് ആണെങ്കിലും നമ്മുടെ ജില്ലയോടും പിറന്ന മണ്ണിനോടും ഉള്ള നമ്മുടെ സ്‌നേഹം മറക്കാതെ നിലനിര്‍ത്തുന്നതില്‍ ഇടുക്കിജില്ലയിലുള്ള വിവിധ മത, രാഷ്ട്രീയ നേതൃത്വത്തിന്റെ പ്രശംസ നേടാന്‍ നമുക്ക് കഴിഞ്ഞിട്ടുണ്ട് ,കൂടാതെ യുകെയില്‍ ഉള്ള ഇടുക്കിജില്ലക്കാരും അല്ലാത്തവരുമായ വെക്തികള്‍ നടത്തുന്ന മാതൃകാ പരമായ പ്രവര്‍ത്തികള്‍ ചെയ്യ്തവരെയും നമ്മുടെ ജില്ലയില്‍ നിന്നും തൊഴില്‍പരമോ, കലാ, കായിക, വിദ്യാ വിദ്യാഭിയാസ മേഹലകളില്‍ കഴിവ് തെളിയ്ച്ചവരെയും കണ്ടെത്തി അഗീകരിക്കുവാനും ആദരിക്കുവാനും ഇടുക്കിജില്ലാ സംഗമം മടികാണിക്കാറില്ല .
ഓരോ വര്‍ഷം കഴിയും തോറും ജനകീയമായി തെരഞ്ഞെടുക്കപെടുന്ന കമ്മറ്റിയുടെ നേതൃത്വത്തില്‍ ഇടുക്കിജില്ലാ സംഗമം വ്യത്യസ്തവും ജനോപകാര പ്രദവുമായ വിവിദ പരിപാടികള്‍ നടപ്പാക്കി കൂടുതല്‍ ശക്തമായി നല്ലൊരു കൂട്ടായ്മയായ് മുന്നേറി കൊണ്ടിരിക്കുന്നു . കൂടാതെ ഈ കൂട്ടായ്മ ഇടുക്കിജില്ലക്കാര്‍ തമ്മിലുള്ള നല്ല സ്‌നേഹ ബദ്ധത്തിനും, അന്ന്യ നാട്ടില്‍ കഴിയുമ്പോളും നമുടെ ജില്ലയുടെ പാരമ്പര്യവും, ഐക്ക്യവും, സ്‌നേഹവും കാത്തു പരിപോഷിക്കുന്നതിനു വിവിദ ഭാഗത്തുള്ളവര്‍ തമ്മില്‍ സ്‌നേഹം പുതുക്കുന്നതിനും, കുശലം പറയുന്നതിനും നമ്മുടെ കുട്ടികളുടെ കലാ, കായ്ക കഴിവുകള്‍ പ്രകടിപ്പിക്കുന്നതിനും, പ്രോല്‍സാഹിപ്പിക്കുന്നതിനുമുള്ള വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം ലഭിക്കുന്ന ഒരുദിവസമാണിത്. ഈ ഒരുദിനം എത്രയും ഭംഗിയും ആസ്വാദകരവും ആക്കാന്‍ എല്ലാ ഇടുക്കി ജില്ലക്കാരും മുന്നോട്ടു വരണമെന്ന് സംഗമം കമ്മറ്റി ഓര്‍മ്മിപിക്കുന്നു.
ഭൂപ്രകൃതിയുടെയും, സംസ്‌കാരതിന്റയും, കാര്‍ഷിക സുഗന്ധ വിളകളുടെയും, പ്രകൃതി രമളിയതകളാല്‍ ആകര്‍ഷണ സമ്പന്നമായ നമ്മുടെ ജില്ലയുടെ ഈ കൂട്ടായ്മയലേക്ക് യു കെ ലുള്ള എല്ലാ ഇടുക്കിജില്ലക്കാരെയും മെയ് 6 നു ബിര്‍മിങ്ങ്ഹാം അടുത്ത് വൂള്‍വെര്‍ഹാമിലേക്ക് ഇടുക്കി ജില്ലാ സംഗമം കമ്മറ്റി ഹാര്‍ദവമായി സ്വാഗതം ചെയ്യുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപെടുക:
കണ്‍വീനെര്‍
റോയി മാത്യു മാഞ്ചസ്റ്റര്‍
07828009530
ജോയിന്റ് കണ്‍വീനെര്‍സ്
ബാബു തോമസ്
07730 883823
ബെന്നി തോമസ്
07889 971259,
ഷിബു സെബാസ്റ്റന്‍
07576195312,
റോയി മാത്യു
07956 901683.
സംഗമം നടക്കുന്ന ഓഡിറ്റോറിയത്തിന്റെ വിലാസം:
WOODCROSS LANE, BLISTON
WOLVERHAMPTON
WV 149 B W
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല