ബെന്നി തോമസ്: ആപത്തില്‍ തുറന്നമനസോടെ സഹായം ചൊരിഞ്ഞു ഇടുക്കിജില്ലാ സംഗമം ജോസി സഹായ നിധി രണ്ടുനാള്‍ കൊണ്ട് നാലായിരം പൗണ്ടിന് മുകളിലെത്തി പണം കുഞ്ഞിന്റെ അകൗണ്ടില്‍ കൈമാറും. എല്ലുമുറിയെ പണിയെടുത്തു ജീവിക്കുന്ന ഇടുക്കിജില്ലയില്‍ നിന്നും പ്രവാസികളായി യുകെയില്‍ കഴിയുമ്പോള്‍ തങ്ങളുടെ കുടുംബത്തിലെ ഒരംഗത്തിന്റെ ആകസ്മിക വേര്‍പാടില്‍ ഏകമനസോടെ ഇടുക്കിജില്ലാ സംഗമത്തിന്റെ സുഹൃത്തുക്കള്‍ രണ്ടുനാള്‍ കൊണ്ട് ശേഹരിച്ചതു 3762.81 പൗണ്ട് ആണ് ഇന്നലെ അവസാനിപ്പിച്ചപ്പോള്‍ ലഭിച്ചത്, അതിനു ശേഷവും ജോസി ചാരിറ്റിയിലെയ്ക്ക് ഇരുന്നുറോളം പൗണ്ട് ലഭിച്ചു ഇപ്പോള്‍ ആകെ ജോസി ചാരിറ്റി ക്ക് ലഭിച്ചത് 4012.81 പൗണ്ട് ആണ് ഇടുക്കി ജില്ലാ സംഗമത്തിന്റെ സത്യസന്ത്യമായ പ്രവര്‍ത്തനവും സംഗമത്തിന്റെ കൂട്ടായ്മയും കണ്ട് ണലറിലളെശലഹറ അീൈരശമശേീി അവരുടെ ചാരിറ്റി ഫണ്ടില്‍ നിന്നുമാണ് ക്ഷ200 കൈമാറിയത് .ഈ ചാരിറ്റി കളക്ഷനു വേണ്ടി ഒരു വ്യക്തികളെപ്പോലും ഫോണ്‍ വിളിച്ചിട്ടില്ലാ എന്നതാണ് ഒരു പ്രതേകത. ഓരോ മനുഷ്യ സ്‌നേഹിയും ഇത് തങ്ങളുടെ ഒരു കടമയാണ് എന്നുതന്നെ കരുതിയാണ് സഹായം എത്തിച്ചത്
. എന്തുകൊണ്ട് ഇടുക്കി ജില്ലാ സംഗമം ബ്രിട്ടീഷ് മലയാളി ഗിഫ്റ്റ് എയ്ഡ് വഴി പണം കൈമാറുന്നു എന്ന് ചിലര്‍ സംശയം ചോദിച്ചിരുന്നു ഇതിനു കാരണം ഇടുക്കിജില്ലാ സംഗമം കമ്മറ്റി യുടെ തീരുമാനപ്രകാരം നമ്മള്‍ ഗിഫ്റ്റ് എയ്ഡ് വഴി ജോസി യുടെ കുഞ്ഞിന്റെ അക്കൗണ്ടില്‍ പണം കൈമാറുകവഴി 800 പൗണ്ട് ഗവണ്മെന്റ് ഫണ്ടില്‍ നിന്നും അധികമായി കൊടുക്കുവാന്‍ സാധിച്ചു .ഗിഫ്റ്റ് എയ്ഡ് വഴി പണം കൈമാറാന്‍ യുകെയില്‍ ചാരിറ്റി കമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്ത സംഘടനക്ക് മാത്രമേ കഴിയൂ ഒപ്പം നമ്മള്‍ ഗിഫ്‌റ് എയ്ഡ് വഴി കൊടുക്കുന്ന തുക വ്യകതമായി ആര്‍ക്കും പരിശോദിക്കുവാനും ഉള്ള അവസരം ഉള്ളതുമാണ് .ഇടുക്കിജില്ലാ സംഗമം കളക്റ്റ് ചെയ്ത മുഴുവന്‍ തുകയും ജോസി യുടെ കുഞ്ഞിന്റെ അക്കൗണ്ടില്‍ സംഗമം ഭാരവാഹികളുടെ പ്രധിനിധികളും ബ്രിട്ടീഷ് മലയാളി ചാരിറ്റി അങ്ങകളും ചേര്‍ന്ന് കൈമാറുന്നതാണ് .മുന്‍ വര്‍ഷവും ഇടുക്കിജില്ലാ സംഗമം ജോമി അപ്പീലിന് 800 പൗണ്ട് ഗിഫ്‌റ് എയ്ഡ് വഴി കൈമാറിയിരുന്നു .ഇടുക്കി ജില്ലാ സംഗമം ഒരിക്കലും ഒരു വ്യകതിയുടെ പ്രശസ്തിക്കുവേണ്ടി പ്രവര്‍ത്തിക്കാറില്ല സംഗമത്തിന്റെ എല്ലാ പ്രവര്‍ത്തനവും തെരഞ്ഞെടുക്കപെട്ട കമ്മറ്റി യുടെ തീരുമാനപ്രകാരമാണ് നടത്തി പോരുന്നത് അതാണ് ഇടുക്കിജില്ലാ സംഗമത്തിന്റെ ശക്തിയും കെട്ടുറപ്പും .
ജോസിയെ നമ്മുടെ ഒരു കുംടുംബത്തിലെ ഒരഗംത്തെ പോലെ കണ്ട് യുകെയിലെ എല്ലാ മനുഷ്യ സ്‌നേഹികളും നിങ്ങളുടെ അകമഴിഞ്ഞ സ്‌നേഹമാണ്, കാരുണ്ണ്യമാണ് ഇടുക്കി ജില്ലാ സംഗമം ജോസി ചാരിറ്റി യിലെയ്ക്ക് ഒഴുകിയെത്താന്‍ സഹായിച്ചത് .തുടര്‍ന്നും ഞങ്ങളുടെ ക്രിസ്മസ് അപ്പീലിലും എല്ലാവരുടെയും സഹായ സഹകരണങ്ങള്‍ പ്രതീക്ഷിച്ച് കൊള്ളുന്നു ഒരിക്കല്‍ക്കുടി ഇതില്‍ പങ്കാളികള്‍ ആയ എല്ലാ നല്ല മനുഷ്യ സ്‌നേഹികള്‍ക്കും ഇടുക്കി ജില്ലാ സംഗമം കമ്മറ്റിയുടെ നന്ദി കണ്‍വീനര്‍ റോയി മാത്യു മാഞ്ചസ്റ്റര്‍.അറിയിക്കുന്നു
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല