1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 30, 2015

സോണി ജോസഫ്

ജൂണ്‍ മാസം 20 നു ശനിയാഴിച്ച ബെര്‍മിങ്ങ്ഹാമില്‍ നടത്തപെടുന്ന ഇടുക്കിജില്ലാ സംഗമത്തിന് മന്ത്രി ശ്രീ പി.ജെ ജോസെഫും ഇടുക്കിയുടെ എംപി ശ്രീ ജോയെസ് ജോര്‍ജ്ജും ആശംസകള്‍ നേര്‍ന്നു.പ്രവാസികളായി അന്ന്യ നാട്ടില്‍ കഴിയുമ്പോളും എല്ലാ വര്‍ഷവും നമ്മുടെ ജില്ലയുടെ പാരംപരിയവും സംസ്‌കാരവും നിലനിര്‍ത്താനും ഇടുക്കിജില്ലക്കാരായ വെക്തികളും കുടുംബഗളും തമ്മില്‍ പരിചയപെടാനും സ്‌നേഹബന്ധം നിലനിര്‍ത്താനും ഈ കൂട്ടായ്മക്ക് കഴിയട്ടെ എന്നും ജെന്മ നാടിനോടുള്ള കൂറ് നിലനിര്‍ത്തി നമ്മള്‍ നടത്തിവരുന്ന ചാരിറ്റി പ്രവര്‍ത്തനവും വളരെ പ്രശംസ അര്‍ഹിക്കുന്നതായി ഇരുവരും ചൂണ്ടി കാണിക്കുന്നു ഇതില്‍ ഇടുക്കിജില്ലക്കാരായ ഏവര്‍ക്കും അഭിമാനിക്കാം .

ജൂണ്‍ 20 നു രാവിലെ 9.30 മുതല്‍ കുട്ടികളുടെയും മുതിര്‍ന്നവരുടേയും വിവിദ കലാപരിപാടികളോടെ ആരംഭിക്കുന്ന സമ്മേളനത്തില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായ് വിവിദ ഇനം കലാ മത്സരങ്ങളും നടത്തപെടുന്നു ഈ അവസരം നമ്മുടെ കുട്ടികളുടെ കഴിവുകള്‍ കണ്ടെത്താനും പ്രോല്‍സാഹിപ്പിക്കുന്നതിനുമുള്ള വേദികൂടിയാണ് .

ഇടുക്കിജില്ലയുടെ പൈതൃകവും പാരംപരിയവും പങ്കുവയ്ക്കുന്നതിനും ഇടുക്കി ജില്ലക്കാരന്‍ എന്നതില്‍ അഭിമാനിക്കാനും നമ്മുടെ ജില്ലയുടെ വിവിദ ഭാഗത്തുനിന്നും എത്തിച്ചേരുന്ന വെക്തികളും കുടുംബവുമായി സൌഹൃതം പങ്കിടുവാനും ബന്ധങ്ങള്‍ ഊട്ടിവളെര്‍ത്താനും ഉള്ള നല്ല അവസരം കൂടിയാണ് നമ്മുടെ സംഗമം .നമ്മുടെ കൂട്ടായ്മയുടെയും ഒത്തൊരുമയുടെയും ജെന്മ നാടിനോടുള്ള സ്‌നേഹത്തിന്റെയും പ്രതീകമായി നാട്ടില്‍ കഷ്ട്ടത അനുഭവിക്കുന്ന ഏതാനും വെകുതികളെയും കുടുംബത്തെയും നമ്മളാല്‍ കഴിയുംവിധം ഓരോ വര്‍ഷവും ചെറിയ ചാരിറ്റി സഹായം ചെയ്യുവാന്‍ കഴിയുന്നതില്‍ ഈ കൂട്ടായ്മക്ക് അഭിമാനിക്കാം .

ഇടുക്കി ജില്ലക്കാരായ വെക്തികളില്‍ നിന്നും വിദ്യാഭാസം , കല ,സാമൂഹികം ,ചാരിറ്റി തുടങ്ങിയ മേഹലകളില്‍ അഭിമാനകരമായ നേട്ടങ്ങള്‍ കൈവരിചിട്ടുള്ളവരെ കണ്ടെത്തുന്നതിനും ആദരിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും അഗീകരിക്കുന്നതിനും ഉള്ള അവസരം കൂടിയാണ് വര്‍ഷത്തില്‍ ഒരിക്കലുള്ള നമ്മുടെ സംഗമം. കഴിഞ ഒരുവര്‍ഷകാലത്തില്‍ ഇത്തരതിലുള്ള നേട്ടങ്ങള്‍ കൈവരിച്ചവര്‍ അവരുടെ പേരുവിവരം സംഗമം കമ്മറ്റിയെ ദയവായി അറിയിക്കണമെന്ന് താല്പരിയപെടുന്നു .

നമ്മുടെ ഈ നാലാമത് സംഗമം വിവിധ കലാപരിപാടികളാലും വിഭവസമൃതമായ ഭഷണതാലും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും സന്തോഷത്തിന്റെ ഒരു ദിനമാക്കുവാന്‍ ഇടുക്കിജില്ലക്കാരായ മുഴുവന്‍ വെക്തികളെയും കുടുബത്തെയും ബെര്‍മിങ്ങ്ഹാമിലേക്ക് ഏറ്റവും സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നു .കൂടുതല്‍ വിവരത്തിനു www.iduukisangamam .org സന്ദര്‍ശിക്കുക..പങ്കെടുക്കുന്നവര്‍ പേരുകള്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാന്‍ അവസരം ഉണ്ട് നിങ്ങളുടെ പേരുവിവരം ഇടുക്കി സംഗമം അക്കൌണ്ടില്‍ രജിസ്റ്റര്‍ ചെയ്യുക . ഫാമിലി പൌണ്ട് 20 വെക്തികള്‍ പൌണ്ട് 10 ACCOUNT NAME IDUKKI SANGAMAM. A /C NO 41886606. SORT CODE 402926 .

2015 സംഗമം ബെര്‍മിങ്ങ്ഹാം അഡ്രസ് പോസ്റ്റ് കോഡ്
BOURNEBROOK & SELLY OAK SOCIAL CLUB
HERBERT ROAD , B 10 0 P R .BIRMINGHAM .

ഏവരെയും ഒരിക്കല്‍ കൂടി സ്വാഗതം ചെയ്യ്തുകൊണ്ട് ഇടുക്കിജില്ലാ സംഗമതിനുവേണ്ടി കണ്‍വീനെര്‍ ബെന്നി മേച്ചേരിമണ്ണില്‍ 078889971259 .ജോയിന്റ് കണ്‍വീനെര്‍ മാരായതോമസ് വരകുകാല 07886681436. റോയ് മാത്യു 07828009530,പീറ്റര്‍ തനോലില്‍ 07713183350,ജിന്റോ ജോസഫ് 07868173401 കമ്മറ്റികാരായ ബിജു ജോര്‍ജ് ,ബിജോ ടോം ,ജോജി തോമസ്,വിന്‍സി വിനോദ് ,ലുസി റോയ് .

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.