ബെന്നി തോമസ്: ഇടുക്കി ജില്ലാ സംഗമം ക്രിസ്മസ് ചാരിറ്റിക്ക് യുകെയിലെ മലയാളികളുടെ അകമഴിഞ്ഞ സഹായ പ്രവാഹം ഒരാഴ്ചകൊണ്ട് തൊള്ളായിരം പൗണ്ടില്‍ എത്തി. ഇടുക്കി ജില്ലാ സംഗമം വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം ക്രിസ്തുമസിനോട് അനുബദ്ധിച്ചു നടത്തുന്ന ചാരിറ്റി യുകെയിലെ ഉദാരമതികളായ വ്യക്തികളുടെ നിര്‍ലോഭമായ സഹായത്താല്‍ ഒരാഴിച്ച പിന്നിട്ടപ്പോള്‍ തൊള്ളായിരം പൗണ്ടില്‍ എത്തിയിരിക്കുന്നു. ബൈബിളിലെ വാക്യം പോലെ നിങ്ങള്‍ നാഴികളില്‍ കുലുക്കി അമര്‍ത്തി നിറച്ചു കൊടുക്കുക അതിന്റെ പ്രതിഫലം സ്വര്‍ഗസ്ഥനായ പിതാവ് നിങ്ങള്‍ക്ക് അതിന്റെ പതിന്‍ മടങ്ങായി മടക്കി നല്‍കും. അതുപോലെ ഖുറാന്‍ പറയുന്നു നിങ്ങളിലെ ദാനശീലം ആപത്തുകളെ തടയും. ഇത്തരത്തിലുള്ള നല്ല ചിന്തകള്‍ മനസ്സില്‍ ഓര്‍ത്തുകൊണ്ട് നമ്മുടെ ഇവിടുത്തെ ജീവിത അവസ്ഥയില്‍ നമ്മളാല്‍ കഴിയും വിധം നാട്ടില്‍ അവശത അനുഭവിക്കുന്ന രണ്ടു കുടുംബത്തിന് ചെറിയ ഒരു ആശ്വാസം നല്കാന്‍ കഴിഞ്ഞാല്‍ ഈ ക്രസ്തുമസ് നോയമ്പ് കാലത്ത് നമ്മള്‍ ചെയ്യുന്നത് വലിയ ഒരു പുണ്യ പ്രവര്‍ത്തി തന്നെ ആയിരിക്കും.
ദുഃഖിതന്റെ കണ്ണുനീര്‍ തുടക്കുകവഴി നീയും നിന്റെ കുടുംബവും അനുഗ്രഹിക്കപെടും അതിനാല്‍ നിങ്ങള്‍ ഏവരും നല്കുന്ന ചെറിയ സഹായം രണ്ടു കുടുംബത്തിന് വലിയ ആശ്വാസം ആകും. ഇടുക്കി ജില്ലാ സംഗമത്തിന്റെ രക്ഷാധികാരി ഫാദര്‍ റോയ് കോട്ടക്കുപുറം അദേഹത്തിന്റെ വീഡിയോ സന്ദേശത്തില്‍ പറഞ്ഞതുപോലെ നമ്മുടെ കുട്ടികള്‍ക്ക് നാട്ടില്‍ കഷ്ടപ്പെടുന്ന ആള്‍ക്കാരെ കുറിച്ച് പറഞ്ഞു കൊടുത്ത് അവരിലും പാവങ്ങളെ സഹായിക്കുവാനും സ്‌നേഹിക്കുവാനുമുള്ള ഒരു മനസ് രൂപപ്പെടുത്തുവാനും നമ്മുടെ ചാരിറ്റി പ്രവര്‍ത്തനം ഉപകരിക്കപെടട്ടെ.
ഇടുക്കിജില്ലയില്‍ കാമാക്ഷി പഞ്ചായത്തില്‍ ഇടിഞ്ഞമല എന്ന സ്ഥലത്തു താമസിക്കുന്ന നാലംഗ കുടുംബത്തിലെ മൂന്നുപേരും രോഗികളായി കഴിയുന്ന ദയനീയ കാഴ്ച.
നാല്പത്തി ഒന്‍പതുവയസുള്ള ജയ്‌മോന്‍ കൂലിപ്പണി എടുത്തും പശുവിനെ വളര്‍ത്തിയും കുടുംബം നടത്തിപോന്നിരുന്നത്. ഒരുദിവസം പുല്ലും കെട്ടുമായി കാലുതെന്നി വീണു നട്ടെല്ല് തകര്‍ന്നു .ഇപ്പോള്‍ അദ്ദേഹം 15 വര്‍ഷമായി കട്ടിലില്‍ നിന്നും പരസഹായം കൂടാതെ എഴുന്നേല്‍ക്കാന്‍ വയ്യാത്തവിധം നട്ടെല്ല് ഡിസ്‌ക്കുകള്‍ അകന്നുമാറി തളര്‍ന്നുകിടക്കുന്നൂ. നിരവധി ചികിത്സകള്‍ നടത്തി കുടുംബം കടത്തിന്റെയും നിത്യച്ചിലവിനു വകയില്ലാത്ത അവസ്ഥയില്‍ കഴിയുന്നു .ശരീരത്തിന്റെ തളര്‍ച്ചയും ഒരേ കിടപ്പും കാരണം കൈകാലുകള്‍ ശോഷിച്ച അവസ്ഥയില്‍ ജീവശവമായി നാളുകള്‍ തള്ളിനീക്കുന്നൂ.
ഇദ്ദേഹത്തിന്റെ 78 വയസുള്ള അച്ഛന്‍ ക്യാന്‍സര്‍ രോഗവും , കഴുത്തിന്റെ ഞരമ്പുകള്‍ക്കു ബലമില്ലാതെ അവസ്ഥയും ഒപ്പം യൂറിന്‍ ബ്‌ളാഡറിന് രോഗം മൂര്‍ച്ഛിച്ചു ട്യൂബ് വഴി യൂറിന്‍ മാറ്റുന്ന അവസ്ഥയിലും കിടപ്പിലാണ് ആണ് . അച്ഛന്റെ ചികിത്സക്കും മരുന്നിനും മറ്റുള്ളവരുടെ മുന്‍പില്‍ കൈനീട്ടുകയല്ലതെ മറ്റ് മാര്‍ഗം ഇല്ല .
ജയ്‌മോന്റെ 17 വയസു പ്രായമുള്ള ഏകമകന്‍ കിഡ്‌നിയുടെ രോഗത്തിന് ചികിത്സ നടത്തിക്കൊണ്ടിരിക്കുന്നു . ഒരുകുടുംബം മുഴുവന്‍ രോഗ ദുരിതത്തില്‍ ആശുപത്രി റൂമുപോലെ ഒരു മുറിക്കുള്ളില്‍ കഴിയുന്ന അവസ്ഥ .ഈ മൂന്ന് രോഗികളുടെയും പരിചരണവും മരുന്നും ,ദിവസച്ചിലവുകളും നടത്തുവാന്‍ ജയ്‌മോന്റെ ഭാര്യ കൂലിപ്പണി എടുത്തിരുന്നു ഇപ്പോള്‍ ഇവരെ പരിചരിക്കുന്നതിനായി പണിക്കു പോകാന്‍ കഴിയാതെ ഈ കുടുംബം വളരെ കഷ്ടത്തിലാണ് .
ഈ മൂന്ന് രോഗികളുടെയും മരുന്നിനും ഭക്ഷണത്തിനും മറ്റുചിലവുകള്‍ക്കുമായി നല്ലവരായ നാട്ടുകാരുടെയും പഞ്ചായത്തിന്റെയും സഹായം ഉണ്ടായിരുന്നു .ബ്ലോക്ക് പഞ്ചായത്തു പണിതുകൊടുത്ത ഒരു ചെറിയ വീട്ടില്‍ ആണ് ഇവരുടെ താമസം ,മകന്റെ പഠനത്തിനായി ഫീസ് ഇല്ലാതെ ഒരു ്രൈകസ്തവ സ്ഥാപനം പഠനത്തില്‍ സഹായിക്കുന്നു .ഈ അവസ്ഥയില്‍ നല്ലവരായ മനുഷ്യ സ്‌നേഹികളുടെ സഹായം ഉണ്ടായാല്‍ ജെയ്‌മോന് നല്ലൊരു ചികിത്സവഴി എഴുനേറ്റു നടക്കുവാന്‍ കഴിയും എന്ന ഏക പ്രതീക്ഷയില്‍ ആണ്. അതുപോലെ മകന് നല്ല ചികിത്സ കൊടുക്കുവാന്‍ കഴിഞ്ഞാല്‍ പഠനം പൂര്‍ത്തി ആക്കി നല്ലൊരു ഭാവിയും ഈ കുടുബം സ്വപ്നം കാണുന്നു.
ഹൈറേഞ്ചിന്റെ ദുഖവും ദുരിതവും അറിഞ്ഞിട്ടുള്ള നമുക്ക് ഈ കുടുബത്തിനു ചെറിയ ഒരു സഹായം ചെയ്യാം… ഇവരുടെ നിത്യ ചിലവിനുള്ള ഒരു കൈതാങ് കൊടുക്കുവാന്‍ ഇടുക്കിജില്ലക്കാരായവരും മറ്റ് എല്ലാ മനുഷ്യ സ്‌നേഹികളുടെയും സഹകരണം ഉണ്ടാകണമേ..
രണ്ടാമതായി ഇടുക്കി ജില്ലയില്‍ തൊടുപുഴ താലുക്ക് കുടയത്തുര്‍ പഞ്ചായത്തിലുള്ള ബാര്‍ബര്‍ ജോലി ചെയ്തു ജീവിക്കുന്ന ദിലീപിന്റെ മകന്‍ അജിത്ത് 19 വയസ് ജന്‍മനാ രോഗബാധിതനായ് രണ്ടു കാലുകള്‍ക്കും ശേഷിയില്ലാത്ത അവസ്ഥയിലും കൂടാതെ രണ്ടു കിഡ്‌നിയുടെയും പ്രവര്‍ത്തനം തകരാറി ലുമായി ജീവിക്കുന്നു . പത്താം ക്ലാസില്‍ പഠനം നിര്‍ത്തി ഇപ്പാള്‍ കാലിന്റെ സ്വാധിനക്കുറവ് മാറ്റുന്നതിനായി രണ്ടു കാലിന്റെയും ഓപ്പറേഷന്‍ ചെയ്ത് കോലഞ്ചേരി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നു . അജിത്തിന് കിഡ്‌നി മാറ്റി വയ്ക്കുക അല്ലാതെ മറ്റ് മാര്‍ഗം ഇല്ല . അജിത്തിന് അമ്മയുടെ കിഡ്‌നിയാണ് കൊടുക്കുവാന്‍ തീരുമാനിച്ചിരിക്കുന്നത് . ആഴ്ച്ചയില്‍ ഡയാലിസിസ് ചെയ്യാന്‍ മാത്രം ഇരുപത്തി അയ്യായിരം രൂപ വേണ്ടിവരുന്നു ആകെയുള്ള വരുമാനം ബാര്‍ബര്‍ ഷോപ്പില്‍ നിന്നുള്ളതായിരുന്നു .മകന്റെ ചികില്‍സക്കായി ഇപ്പോള്‍ ബാര്‍ബര്‍ ഷോപ്പ് തുറക്കുവാനും സാധിക്കുന്നില്ലാ.
സാമ്പത്തികമായി കഷ്ട്ടപ്പെടുന്ന ഈ കുടുംബത്തിന് മകന്റെ രണ്ടു ഓപ്പറേഷനുമായി വലിയ ഒരു തുക കണ്ടെത്തേണ്ട അവസ്ഥയില്‍ നമ്മളാല്‍ കഴിയുന്ന ഒരു ചെറു സഹായം കൊടുത്തു ഈ മകനെയും നമുക്ക് ജീവിതത്തിലേക്ക് കൈപിടിച്ച് ഉയര്‍ത്താം.
മുകളില്‍ സൂചിപ്പിച്ച ഈ രണ്ടു അപ്പീലുകളാണ് ഇടുക്കിജില്ലാ സംഗമത്തിന്റെ ഈ വര്‍ഷത്തെ ക്രിസ്മസ് ചാരിറ്റി അപ്പീല്‍ .ഈ രണ്ടു കളക്ഷനും ഒരുമിച്ചു നടത്തി ലഭിക്കുന്ന തുക തുല്യമായി വീതിച്ചു കൊടുക്കുന്നതാണ് .ഈ ചാരിടി നല്ലരീതിയില്‍ വിജയകരമാക്കുവാന്‍ യുകെയില്‍ ഉള്ള എല്ലാ മനുഷ്യ സ്‌നേഹികളുടെയും ഉദാരമായ സഹായം ഇടുക്കിജില്ലാ സംഗമം കമ്മറ്റി ചോദിക്കുന്നു.
നിങ്ങളുടെ വിലയേറിയ സഹായം താഴെ കൊടുത്തിരിക്കുന്ന ഇടുക്കിജില്ലാ സംഗമം ബാങ്ക് അകൗണ്ടില്‍ അയക്കുക.
BANK BARCLAYS
ACCOUNT NAME IDUKKI JILLA SANGAMAM .
ACCOUNT NO 93633802.
SORT CODE 20 76 92.
ഒരിക്കല്‍ കൂടി ഏവരുടെയും സഹായ സഹകരണം ചോദിച്ചു കൊണ്ട് ഇടുക്കിജില്ലാ സംഗമം കമ്മറ്റി ക്കുവേണ്ടി
കണ്‍വീനെര്‍ റോയി മാത്യു മാന്‍ഞ്ചസ്റ്റര്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല