സ്വന്തം ലേഖകന്‍: യുകെയിലെത്തുന്ന വിദേശ നഴ്‌സുമാര്‍ക്ക് ഇംഗ്ലീഷ് ഭാഷാ ടെസ്റ്റില്‍ (ഐഇഎല്‍ടിഎസ്) ഇളവ് നല്‍കാന്‍ നഴ്‌സിംഗ് ആന്‍ഡ് മിഡൈ്വഫറി കൗണ്‍സില്‍ തീരുമാനം നിലവില്‍ വന്നു. ഇതു സംബന്ധിച്ചുള്ള കഴിഞ്ഞ ദിവസം മുതല്‍ എന്‍എംസി നടപ്പിലാക്കി.
എന്‍എംസി രജിസ്‌ട്രേഷന് ആവശ്യമായ ഐഇഎല്‍ടിഎസ് ഓരോ കാറ്റഗറിയിലും 7 എന്ന സ്‌കോര്‍ ഒരു ചാന്‍സില്‍ തന്നെ നേടണം എന്ന നിബന്ധനയിലാണ് ഇളവു വരുത്തിയിട്ടുള്ളത്. ഇതോടെ ഓരോ കാറ്റഗറിയിലും 7 എന്ന സ്‌കോര്‍ ആറു മാസത്തിനുള്ളില്‍ എഴുതുന്ന രണ്ടു അവസരങ്ങളില്‍ നേടിയാല്‍ മതിയാകും.
അതേസമയം ഈ രണ്ടു അവസരങ്ങളിലും ഓരോ കാറ്റഗറിക്കും 6.5 സ്‌കോറില്‍ കുറയാനും പാടില്ല എന്നും നിബന്ധനയില്‍ പറയുന്നു.ഐഇഎല്‍ടിഎസ് യോഗ്യത തെളിയിക്കാനായി രണ്ടു തവണയും ലഭിച്ച സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മതി.
ബ്രെക്‌സിറ്റ് ഫലം വന്നതാണ് ഈ നീക്കത്തിന് പിന്നിലെന്നാണ് സൂചന. കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്നെത്തുന്ന നഴ്‌സുമാരുടെ എണ്ണം എന്‍എച്ച്എസില്‍ കുത്തനെ ഉയര്‍ന്നിരുന്നു. ഇവര്‍ക്ക് ഭാഷാ പ്രാവീണ്യം തെളിയിക്കേണ്ടി വന്നിരുന്നുമില്ല. ഇത് ആരോഗ്യ മേഖലയെ തകര്‍ക്കുമെന്ന ആരോപണം ഉയര്‍ന്നിരുന്നുവെങ്കിലും യൂണിയന്‍ നിബന്ധനകള്‍ കാരണം സര്‍ക്കാരിന് ഇടപെടാന്‍ കഴിഞ്ഞിരുന്നില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല