സ്വന്തം ലേഖകന്‍: ഭീകരവാദം നിര്‍ത്തൂ, ഇന്ത്യന്‍ പട്ടാളവും നീരജ് ചോപ്രയെപ്പോലെ പാകിസ്താന് കൈകൊടുക്കുമെന്ന് കരസേനാ മേധാവി. ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കളെ ആദരിക്കുന്ന ചടങ്ങിലാണ് പാക്കിസ്ഥാന്‍ ഭീകരവാദം നിര്‍ത്തിയാല്‍ ഇന്ത്യന്‍ സൈന്യവും നീരജ് ചോപ്രയെപ്പോലെ പാക്കിസ്ഥാനു കൈകൊടുക്കുമെന്നു കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത് പറഞ്ഞത്.
‘പാകിസ്ഥാനാണ് ആദ്യ നീക്കം നടത്തേണ്ടത്. ഭീകരവാദം അവര്‍ നിര്‍ത്തണം. അങ്ങനെ സംഭവിച്ചാല്‍ ഞങ്ങളും നീരജ് ചോപ്രയെപ്പോലെ ആകാം,’ റാവത്ത് പറഞ്ഞു. ഏഷ്യന്‍ ഗെയിംസ് ജാവലിന്‍ ത്രോയില്‍ സ്വര്‍ണം നേടിയ ചോപ്ര മെഡല്‍ദാനച്ചടങ്ങിനിടെ വെങ്കല മെഡല്‍ സ്വന്തമാക്കിയ പാക്കിസ്ഥാന്റെ അര്‍ഷാദ് നദീമിന് കൈകൊടുക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.
ഭീകരവാദം വര്‍ധിക്കുകയാണെന്ന മാധ്യമ വാര്‍ത്തകളെയും റാവത്ത് തള്ളി. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് 2017ലും 2018ലും കശ്മീരിലെ സാഹചര്യങ്ങളില്‍ മാറ്റം വന്നിട്ടുണ്ട്. പ്രദേശവാസികളായ യുവാക്കള്‍ ആയുധം എടുത്തുപോരാടി സൈന്യത്താല്‍ കൊല്ലപ്പെടുന്നു. അല്ലെങ്കില്‍ അറസ്റ്റ് ചെയ്യപ്പെടുകയോ കീഴടങ്ങുകയോ ചെയ്യുന്നു. സൈന്യത്തിന്റെ നടപടികള്‍ ഇനിയും തുടരുമെന്നും ഭീകരവാദത്തിലേക്കുപോയ യുവാക്കളെല്ലാം പതുക്കെ തിരികെ വരുമെന്നാണു കരുതുന്നതെന്നും റാവത്ത് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല