സ്വന്തം ലേഖകന്‍: കേരളത്തിന്റെ ചലച്ചിത്ര മേളയില്‍ കൊടും ചൂടുള്ള രതിരംഗങ്ങളുമായി എത്തിയ 3ഡി ചിത്രം ലൗവ് ചര്‍ച്ചയാകുന്നു, ചിത്രം കാണാന്‍ കൂട്ടത്തല്ല്. എല്ലാ ചലച്ചിത്ര മേളകളിലും ലൈംഗികതയുടെ അതിപ്രസരമുള്ള സിനിമകള്‍ക്ക് കാണികള്‍ ഇടിച്ചുകയറുന്നത് പതിവാണ്. എന്നാല്‍ ഇതുവരെയുള്ളതില്‍ ഏറ്റവും കൂടുതല്‍ ലൈംഗിംഗ രംഗങ്ങള്‍ നിറഞ്ഞ് ലൗവ് കാണാന്‍ അഭൂത പൂര്‍വമായ തിരക്കായിരുന്നു.
ഫ്രഞ്ച് ചിത്രമായ ലവ് ത്രീഡിയിലാണ് പ്രദര്‍ശിപ്പിക്കുകയെന്നതും തിരക്ക് വര്‍ദ്ധിപ്പിച്ചു. ആദ്യ പ്രദര്‍ശനം കഴിഞ്ഞപ്പോള്‍ തന്നെ സിനിമ മേളയിലെ ‘ചര്‍ച്ച’ ആയിക്കഴിഞ്ഞു. രണ്ടാമത്തെ പ്രദര്‍ശനമായ ഡിസംബര്‍ 9 രാത്രിയിലെ പ്രദര്‍ശനമാണ് കൂട്ടത്തല്ലില്‍ കലാശിച്ചത്. റിസര്‍വേഷന്‍ തുടങ്ങി ആദ്യ മണിക്കൂറിനുള്ളില്‍ തന്നെ അറുപത് ശതമാനം സീറ്റുകളും നിറഞ്ഞു.
സിനിമ തുടങ്ങുന്നത് രാത്രി പത്തരക്കാണെങ്കിലും എട്ട് മണിയായപ്പോഴേയ്ക്കും അണ്‍റിസര്‍വ്ഡ് സീറ്റുകളിലേയ്ക്കുള്ള ‘ക്യൂ’ തുടങ്ങി. റിസര്‍വ്വ് ചെയ്തവര്‍ക്കും ഏതാണ്ട് ഒന്നരമണിക്കൂറോളം വരിയില്‍ നില്‍ക്കേണ്ടി വന്നു.
വരി തെറ്റിച്ചും ഇടിച്ചുകയറാന്‍ നോക്കിയും പ്രേക്ഷകര്‍ രംഗം കൈയ്യടക്കിയോതോടെ പോലീസും രംഗത്തെത്തി. ഇത് പലപ്പോഴും സംഘര്‍ഷാവസ്ഥയിലേയ്ക്ക് തന്നെ നയിച്ചു. പത്തരയ്ക്ക് തുടങ്ങേണ്ടിയിരുന്ന സിനിമ തുടങ്ങിയത് 11 മണിയ്ക്കായിരുന്നു. രണ്ടേകാല്‍ മണിക്കൂറുള്ള സിനിമ തീരുന്നതുവരെ അശ്ലീല കമന്റുകളുടെ പ്രളയമായിരുന്നു തിയറ്ററില്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല