സ്വന്തം ലേഖകന്‍: കേരളത്തിന്റെ അന്തര്‍ദേശീയ ചലച്ചിത്ര മേളക്ക് ഇന്ന് തുടക്കമാകും, ഇനി ഏഴു ദിവസം ലോക സിനിമ തിരുവനന്തപുരത്ത്. തബല മാന്ത്രികന്‍ ഉസ്?താദ് സക്കീര്‍ ഹുസൈന്‍ മുഖ്യാതിഥിയാകുന്ന നിശാഗന്ധിയില്‍ വൈകീട്ട് ആറിന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തിരിതെളിക്കും. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അധ്യക്ഷത വഹിക്കും. സമഗ്ര സംഭാവനക്കുള്ള പുരസ്?കാരം ഇറാനിയന്‍ സംവിധായകന്‍ ദാര്‍യൂഷ് മഹ്‌റൂജിക്ക് സമ്മാനിക്കും.
ഗോത്രവര്‍ഗങ്ങള്‍ക്കുമേല്‍ ഭരണകൂടങ്ങള്‍ നടത്തുന്ന കൈകടത്തലുകള്‍ എങ്ങനെ ബാധിക്കുന്നെന്ന് പറയുന്ന ചൈനീസ്? ത്രീ–ഡി ചിത്രമായ ‘വുള്‍ഫ് ടോട്ട’മാണ് ഉദ്ഘാടന ചിത്രം. നിശാഗന്ധിയില്‍ തയാറാക്കിയ താല്‍ക്കാലിക തിയറ്ററിലെ ഇരിപ്പിട പരിമിതി മൂലം ഉദ്ഘാടന ചിത്രമായ ‘വുള്‍ഫ് ടോട്ടം’ ടാഗോറിലും കൈരളിയിലുമായി പ്രദര്‍ശിപ്പിക്കും.
ഓസ്?കാര്‍ നോമിനേഷന്‍ ലഭിച്ച 19 ചിത്രങ്ങളടക്കം 178 ചിത്രങ്ങളാണ് ആസ്വാദകര്‍ക്ക് മുന്നിലെത്തുന്നത്. അഞ്ച് ചിത്രങ്ങളുടെ ലോക പ്രീമിയറിനും രണ്ട് ചിത്രങ്ങളുടെ ഏഷ്യന്‍ പ്രീമിയറിനും 53 ചിത്രങ്ങളുടെ ഇന്ത്യന്‍ പ്രീമിയര്‍ പ്രദര്‍ശനങ്ങളും പ്രദര്‍ശനത്തിനെത്തും. 12 വിഭാഗങ്ങളിലാണിത്. നേപ്പാളില്‍ നിന്നുള്ള ‘ദ ബ്ലാക് ഹെന്‍’, കസാഖ്‌സ്?താനില്‍നിന്നുള്ള ‘ബോപ്പം’, ഇറാനിയന്‍ ചിത്രമായ ‘ഇമ്മോര്‍ട്ടല്‍’, ബംഗാളി ചിത്രമായ ‘നോ വിമന്‍സ്? ലാന്‍ഡ്’, ഫിലിപ്പീന്‍സ്? ചിത്രമായ ‘ഷാഡോ ബിഹൈന്‍ഡ് ദ മൂണ്‍’ മലയാള ചിത്രങ്ങളായ ‘ഒറ്റാല്‍’, ‘ചായം പൂശിയ വീട്’ അടക്കം 14 ചിത്രങ്ങളാണ് അന്തര്‍ദേശീയ വിഭാഗത്തിലുള്ളത്.
വെള്ളിയാഴ്ച മുതല്‍ റിസര്‍വേഷന്‍ സൗകര്യം ഡെലിഗേറ്റുകള്‍ക്ക് ലഭ്യമാകും. എല്ലാ തിയറ്ററിലും റിസര്‍വേഷന്‍ സൗകര്യമുണ്ടാകും. കലാഭവന്‍, ധന്യ–രമ്യ, ശ്രീകുമാര്‍, ശ്രീവിശാഖ് എന്നീ തിയറ്ററുകളില്‍ ബാല്‍ക്കണി മാത്രമേ റിസര്‍വ് ചെയ്യാന്‍ കഴിയൂ. ടാഗോര്‍, കൈരളി, ശ്രീ, നിള, നിശാഗന്ധി, ന്യൂ സ്?ക്രീന്‍–1, ന്യൂ സ്?ക്രീന്‍–2, ന്യൂ സ്?ക്രീന്‍–3 എന്നിവയില്‍ 60 ശതമാനം സീറ്റ് റിസര്‍വേഷനിലൂടെയും ബാക്കി ക്യൂവില്‍ നില്‍ക്കുന്നവര്‍ക്കുമായിരിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല