സംസ്ഥാന ചലച്ചിത്ര അക്കാദമി ഡിസംബര്‍ ഏഴുമുതല്‍ 14-വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 17-ാമത് രാജ്യാന്തര ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിക്കുന്നതിന് ഒമ്പത് മലയാള ചിത്രങ്ങള്‍ തെരഞ്ഞെടുത്തു.
മല്‍സര വിഭാഗത്തില്‍ രണ്ടും മലയാള സിനിമാ വിഭാഗത്തില്‍ ഏഴും ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. ടി.വി ചന്ദ്രന് സംവിധാനം ചെയ്ത ഭൂമിയുടെ അവകാശികള്‍, ജോയ് മാത്യുവിന്റെ ഷട്ടര്‍ എന്നിവയാണ് അന്തര്‍ദേശീയ വിഭാഗത്തില്‍ പങ്കെടുക്കുക. ഡോ. ബിജു സംവിധാനം ചെയ്ത ആകാശത്തിന്റെ നിറം, അരുണ്‍ അരവിന്ദിന്റെ ഈ അടുത്തകാലത്ത്, രഞ്ജിത്തിന്റെ ഇന്ത്യന്‍ റുപ്പി, കെ ഗോപിനാഥിന്റെ ഇത്രമാത്രം, മധുപാലിന്റെ ഒഴിമുറി, മനോജ് കാനയുടെ ചായില്യം, ലിജിന്‍ ജോസിന്റെ ഫ്രൈഡേ എന്നീ ചിത്രങ്ങള്‍ മലയാള സിനിമ ഇന്ന് എന്ന വിഭാഗത്തിലേക്ക് തെരഞ്ഞെടുത്തു.
സംവിധായകന് സിബി മലയില്‍ ചെയര്‍മാനും പി.പി ഗോവിന്ദന്, മധു കൈതപ്രം, എം.എഫ് തോമസ്, ജോര്‍ജ് മാത്യു, ഭവാനി ചീരത്ത് എന്നിവര്‍ അംഗങ്ങളായ ജൂറിയാണ് ചിത്രങ്ങള്‍ തെരഞ്ഞെടുത്തത്. ആകെ 32 ചിത്രങ്ങളാണ് ചലച്ചിത്രോല്‍സവത്തില്‍ പ്രദര്‍ശിപ്പിക്കാന്‍ പരിഗണനാപേക്ഷ സമര്‍പ്പിച്ചിരുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല