സ്വന്തം ലേഖകന്‍: ജോലിയില്ല, ഫ്‌ലിക്കാര്‍ട്ടില്‍ കിടിലന്‍ പരസ്യവുമായി സ്വയം വില്‍പ്പനക്കു വച്ച ഐഐടിക്കാരന്‍. പ്രമുഖ ഇകൊമേഴ്‌സ് വെബ്‌സൈറ്റായ ഫ്‌ലിപ്കാര്‍ട്ടിലാണ് സ്വയം വില്‍പ്പനക്കു വച്ച ഐഐടി ബിരുദധാരിയുടെ പരസ്യം പ്രത്യക്ഷപ്പെട്ടത്.
പരസ്യം കണ്ട് ഏതെങ്കിലും കമ്പനികള്‍ സമീപിച്ചേക്കുമെന്ന വിശ്വാസത്തിലാണ് സ്വന്തം ‘ബയോഡേറ്റ’ ഉള്‍പ്പടെ യുവാവ് ഫ്‌ലിപ്കാര്‍ട്ടില്‍ പോസ്റ്റ് ചെയ്തത്. ആകാശ് നീരജ് മിത്തല്‍ എന്ന യുവാവാണ് വ്യത്യസ്തമായ ജോലി തേടലിന് മുതിര്‍ന്നത്.
27,60,200 രൂപയാണ് തന്റെ വിലയായി ഇയാള്‍ പോസ്റ്റില്‍ നല്‍കിയിരിക്കുന്നത്. മികച്ച വിദ്യാര്‍ത്ഥികളുമായി മത്സരിക്കുമ്പോള്‍ ഒരു ജോലി നേടുക എത്ര ബുദ്ധിമുട്ടായിരിക്കുമെന്ന് നിങ്ങള്‍ക്ക് മനസ്സിലാകുമെന്ന് മിത്തല്‍ പിന്നീട് ഫേസ്ബുക്കില്‍ കുറിച്ചു. തന്റെ പരസ്യത്തിന് ഇതിനകം ഫൈവ് സ്റ്റാര്‍ റേറ്റിങും യുവാവ് സ്വന്തമാക്കിയിട്ടുണ്ട്. എന്നാല്‍ പരസ്യംകണ്ട് ഇതുവരെ ആരും മിത്തലിനെ ബന്ധപ്പെട്ടിട്ടില്ല എന്നാണ് റിപ്പോര്‍ട്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല