സ്വന്തം ലേഖകന്‍: തന്റെ പാട്ടുകള്‍ അനുവാദമില്ലാതെ പാടി, കെഎസ് ചിത്രക്കും എസ്പി ബാലസുബ്രമണ്യത്തിനും എതിരെ ഇളയരാജയുടെ പകര്‍പ്പവകാശ കേസ്. താന്‍ ചിട്ടപ്പെടുത്തിയ ഗാനങ്ങള്‍ തന്റെ അനുവാദം ഇല്ലാതെയാണ് വിവിധ വേദികളില്‍ പാടിയതെന്നാണ് പരാതി. പകര്‍പ്പവകാശം ലംഘിച്ചാണ് പാടുന്നതെന്നാണ് ഇളയരാജയുടെ ആരോപണം.
എസ്പി ബാലസുബ്രഹ്മണ്യം തന്നെയാണ് തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ സംഭവം വെളിപ്പെടുത്തിയത്. പകര്‍പ്പാവകാശം ലംഘിച്ചതിനാല്‍ തങ്ങള്‍ വലിയ തുക അടയ്‌ക്കേണ്ടിവരുമെന്നാണ് നോട്ടീസിലുള്ളതെന്ന് എസ്പിബി പറയുന്നു. ഇനി താന്‍ സംഘടിപ്പിക്കുന്ന സംഗീത പരിപാടികളില്‍ ഇളയരാജയുടെ ഗാനങ്ങള്‍ ആലപിക്കില്ലെന്നും, സ്‌റ്റേജ് ഷോകള്‍ ഉണ്ടാകുമെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ അദ്ദേഹം പറയുന്നു.
ഇങ്ങനെയൊരു നിയമം ഉണ്ടെന്ന് അറിയില്ലായിരുന്നു. നിയമം അനുസരിക്കാന്‍ ബാധ്യസ്ഥനാണ്. അതുകൊണ്ട് ഇനിയുള്ള സ്‌റ്റേജ് ഷോകളില്‍ ഇളയരാജയുടെ പാട്ട് ഉണ്ടാകില്ല. ഈ വിഷയത്തില്‍ ആരും മോശമായ അഭിപ്രായം ഉന്നയിക്കരുതെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ എസ്പിബി വ്യക്തമാക്കി. എസ്പിബിയുടെ പോസ്റ്റ്,
‘എന്റെ മകന്‍ ചരണ്‍ രൂപകല്‍പ്പന ചെയ്ത എസ്പിബി 50 യുടെ ഭാഗമായി വിവിധ രാജ്യങ്ങളില്‍ സംഗീത പരിപാടികള്‍ നടത്തികൊണ്ടിരിക്കുകയാണിപ്പോള്‍. അതിനിടയിലാണ് വക്കീല്‍ നോട്ടീസ് ലഭിക്കുന്നത്. എനിക്കും ചിത്രയ്ക്കും ചരണിനും പരിപാടികളുടെ സംഘാടകള്‍ക്കുമെതിരെയാണ് നോട്ടീസ് അയച്ചിരിക്കുന്നത്. പകര്‍പ്പാവകാശത്തിനെക്കുറിച്ച് ഞാന്‍ അധികം ബോധവാനായിരുന്നില്ല. എന്നാല്‍ നിയമം അനുസരിക്കാന്‍ ബാധ്യസ്ഥനാണ്. അതിനാല്‍ ഇനി വരുന്ന സംഗീത സദസ്സുകളില്‍ അദ്ദേഹത്തിന്റെ ഗാനങ്ങള്‍ ആലപിക്കാന്‍ നിയമ തടസ്സങ്ങളുണ്ട്…’
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല