സ്വന്തം ലേഖകന്‍: ഈ വര്‍ഷം മെഡിറ്ററേനിയന്‍ കടലില്‍ മുങ്ങി മരിച്ചത് 1600 അഭയാര്‍ഥികള്‍; അനധികൃത കുടിയേറ്റക്കാരുടെ എണ്ണം കുറയുമ്പോഴും മരണനിരക്ക് ഉയരുന്നു. മെഡിറ്ററേനിയന്‍ മുറിച്ചു കടക്കാന്‍ ശ്രമിച്ച അഭയാര്‍ഥികളില്‍ 1600 പേര്‍ മരിക്കുകയോ കാണാതാവുകയോ ചെയ്തതായി യു.എന്‍ അഭയാര്‍ഥി ഏജന്‍സിയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
അതേസമയം കടല്‍ കടന്ന് യൂറോപ്പിലെത്താന്‍ ശ്രമിക്കുന്ന അഭയാര്‍ഥികളുടെ എണ്ണം മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് താരതമ്യേന കുറവാണ്. എന്നാല്‍, മരണനിരക്ക് കൂടുതലാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 2018ല്‍ 2276 പേരാണ് മരിച്ചത്. അതായത്, 42 പേര്‍ ലക്ഷ്യം കണ്ടപ്പോള്‍ കൂട്ടത്തിലെ ഒരാള്‍ മരിച്ചു.
കഴിഞ്ഞതവണ 18ന് ഒന്ന് എന്ന രീതിയിലായിരുന്നു അത്. യൂറോപ്പിലേക്കുള്ള യാത്രയില്‍ ഏറ്റവും അപകടംപിടിച്ച വഴിയാണ് മെഡിറ്ററേനിയന്‍ കടല്‍ താണ്ടുക എന്നത്. കുറെ പേര്‍ ലക്ഷ്യത്തില്‍നിന്ന് പിന്തിരിയുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഈ മേഖലയിലാകട്ടെ മനുഷ്യക്കടുത്ത് സംഘങ്ങളുടെ വിളയാട്ടമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല