പതിനെട്ടു വര്‍ഷമായി താമസിച്ചിട്ടും ഇടം നേടാന്‍ സാധിക്കാതിരുന്ന കുടിയേറ്റക്കാരന്‍ അന്‍പതിനായിരം പൌണ്ട് നഷ്ടപരിഹാരത്തിനായി സര്‍ക്കാരിനെതിരെ കേസ് നടത്തുന്നു. ആള്‍ജീരിയക്കാരനായ അബ്ദുള്‍ഖാദര്‍ സഹാലി(53) ആണ് ഈ ഹതഭാഗ്യന്‍. ഒരു. എംപിക്ക് മുന്‍പില്‍ സ്വയം തീക്കൊളുത്തി മരിക്കുവാനാഞ്ഞ സഹാലിയെ ഒരു വര്‍ഷത്തോളം തടവില്‍ വച്ചിരുന്നു. ആഭ്യന്തരമന്ത്രിയായ തെരേസ മെയുടെ പേരിലാണ് ഇദ്ദേഹം പരാതി കൊടുത്തിരിക്കുന്നത്. 1994ല്‍ അനധികൃതമായി ബ്രിട്ടനില്‍ എത്തിയ സഹാലി ഒളിച്ചു താമസിച്ചു അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് പിടി കൊടുക്കാതെ കഴിയുകയായിരുന്നു.
ഡ്രൈവര്‍ക്ക് നൂറു പൌണ്ട് കൊടുത്താണ് താന്‍ ഇവിടെ എത്തിയത് എന്നും വര്‍ഷങ്ങളായി താന്‍ ഇവിടെയാനിപ്പോള്‍ കഴിയുന്നത് എന്നും ഇദ്ദേഹം അവകാശപ്പെട്ടിരുന്നു. തിരിച്ചു പോകാനുള്ള ശ്രമങ്ങള്‍ എല്ലാം പരാജയപ്പെടുകയായിരുന്നു. യുകെ സര്‍ക്കാര്‍ തന്നെ ജയിലിലയച്ചത് തികച്ചും ന്യായീകരിക്കാനാകാത്തതിനാല്‍ മാത്രമാണ് താന്‍ ഈ കേസ് മുന്നോട്ടു കൊണ്ട് പോകുന്നതെന്നും ഇദ്ദേഹം വ്യക്തമാക്കി. ഇതിനെതിരെയുള്ള അപ്പീലുകളിലെല്ലാം ഇദ്ദേഹം മുന്‍പ് പരാജയപ്പെട്ടിരുന്നു. വടക്കന്‍ ബ്രിട്ടനിലാണ് ഇദ്ദേഹം ഇപ്പോള്‍ താമസിക്കുന്നത്.
2009സെപ്റ്റംബറില്‍ ലേബര്‍ എം.പി. ലൂസി എല്മാന്റെ മുന്‍പില്‍ വച്ച് ഇദ്ദേഹം സ്വയം തീ കൊളുത്തി മരിക്കാന്‍ ശ്രമിച്ചിരുന്നു. എം.പി.ഇദ്ദേഹത്തെ ആശ്വസിപ്പിക്കുകയും കോടതിയുടെ ദയക്കായി അപേക്ഷിക്കുകയും ചെയ്തിരുന്നു. പക്ഷെ പത്തു മാസത്തേക്ക് സഹാലിയെപ്പിടിച്ചു ജയിലില്‍ തള്ളിയിടുകയാണ് സര്‍ക്കാര്‍ ചെയ്തത്. പിന്നീട് തടഞ്ഞു വയ്ക്കല്‍ കേന്ദ്രത്തിലെക്ക് മാറ്റുകയായിരുന്നു ഇദ്ദേഹത്തെ. സഹാലിയുടെ അഭിഭാഷകര്‍ മാനുഷിക പരിഗണന പോലും ലഭിക്കാതെയാണ് സഹാലി ജയിളിലടക്കപെട്ടത് എന്ന് വാദിച്ചിരുന്നു.
അറസ്റ്റ് മാനസികമായി സഹാലിയെ ഏറെ തളര്‍ത്തുകയും മാനസികാവസ്ഥ താറുമാറാകുകയും ചെയ്തു. ഇതിന്റെ പേരിലാണ് അന്‍പതിനായിരം പൌണ്ട് നഷ്ടപരിഹാരത്തിനായി കേസ് കൊടുത്തത്. സഹാലി ആള്ജീരിയന്‍ സര്‍ക്കാരിന്റെ ശ്രദ്ധ ഇതിലേക്ക് ക്ഷണിച്ചിരുന്നു. ജീവന്‍ വരെ അപകടത്തിലാണെന്നും ഈ പരാതിയില്‍ പ്രസ്താവിക്കുന്നു. ഇയാളുടെ ഭാവി എന്താകുമെന്ന് അറിയുന്നതിന് എന്തായാലും വിധി വരുന്നത് വരെ കാത്തിരിക്കാം
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല