ലോകമനസാക്ഷിയെ ഞെട്ടിച്ച കൊലപാതകത്തില്‍ പ്രതിക്ക് മാനസികരോഗമുണ്ടെന്ന് കണ്ട കോടതി ശിക്ഷായിളവ് നല്‍കി. ഇരുപത്തി രണ്ടു വര്‍ഷത്തെ ജീവപര്യന്തത്തില്‍ ആറു വര്‍ഷം കുറച്ചു ശിക്ഷ പതിനാറു വര്‍ഷമാക്കിയാക്കിയാണ് കുറച്ചത്. നിയമവിരുദ്ധ കുടിയേറ്റക്കാരനായ അള്‍ജീരിയക്കാരന്‍ മുഹമ്മദ് ബോദ്ജണനെ (49) ഫിലിപ്പീന്‍ക്കാരിയായ ആയയെ ബലാത്സംഗം ചെയ്യുകയും അവളുടെ രഹസ്യ കാമുകനെന്ന് കരുതിയ അയല്‍ക്കാരന്‍ ലഖര്‍ ഒയാഹിയ (43)നെ അതിക്രൂരമായി ശിരസ്സ് മുറിച്ച് കൊലപ്പെടുത്തുകയും ചെയ്തതിനാണ് പോലീസ് പിടിയിലായത്.
വെസ്റ്റ് ലണ്ടനിലെ രീജന്‍സ് കനാലില്‍ വച്ചു ബസില്‍ ശിരസ്സ് പ്ലാസ്ടിക്ക് ബാഗിലേന്തി പോയ മുഹമ്മദ് സിസിടിവിയില്‍ പതിഞ്ഞിരുന്നു. രണ്ടു ദിവസത്തിനു ശേഷം തലയില്ലാത്ത മൃതദേഹം കില്ബെര്നില്‍ ഉള്ള മൊഹമ്മദിന്റെ വീടിനടുത്തുള്ള ഒരു സൂപ്പര്‍മാര്‍ക്കറ്റിനു പിറകു വശത്തില്‍ നിന്നും കണ്ടെടുക്കുകയും ചെയ്തു. പിന്നീട് മുഹമ്മദിന്റെ മൊഴി പ്രകാരം കനാലില്‍ നിന്നും ശിരസ്സ് പോലീസ് കണ്ടെത്തി. എന്നാല്‍ മുഹമ്മദ് പറയുന്നത് തനിക്ക് ഒന്നും ഓര്‍മയില്ലെന്നാണ്. ഒയാഹിയയെ ചുറ്റികകൊണ്ട് അടിച്ചതും മാംസം മുറിക്കുന്ന കത്തി കൊണ്ട് ശിരസ്സ് മുറിച്ചതും ഓര്‍മയില്ല എന്നാണു പ്രതി പറയുന്നത്. 2008 ഇല്‍ ഈ കൊലപാതകത്തിനും ബലാത്സംഗത്തിനും മുഹമ്മദ് ശിക്ഷിക്കപെട്ടിരുന്നു. ജഡ്ജ് ക്രിസ്റ്റഫര്‍ മോസ് ഇരുപത്തിരണ്ട് വര്‍ഷത്തെ ജീവപര്യന്തം ആണ് മുഹമ്മദിന് വിധിച്ചത്. എന്നാല്‍ പ്രതിക്ക് മാനസികമായി അസുഖം ഉണ്ടെന്നു കാട്ടി കഴിഞ്ഞ വര്‍ഷം അപ്പീല്‍ കൊടുത്തിരുന്നു.
അസുഖത്തിന്റെ തെളിവുകളുടെ അടിസ്ഥാനത്തില്‍ ജീവപര്യന്തം ശിക്ഷ ആറു വര്‍ഷം കുറച്ച് പതിനാറു വര്‍ഷം ആക്കുകയായിരുന്നു. കൊലപാതക സമയത്ത് പ്രതി ചിത്തഭ്രമം, മറ്റു മാനസികാസുഖങ്ങളാല്‍ വലയ്കയായിരുന്നു എന്ന് തെളിഞ്ഞതിനാലാണ് ശിക്ഷയില്‍ ഇളവ് ചെയ്തത് എന്ന് ജഡ്ജ് പീറ്റര്‍ ബീമോണ്ട് പറഞ്ഞു.
മുഹമ്മദ് ഒരു പാര്‍ട്ടിക്കിടയിലാണ് ഫിലിപ്പീന്‍കാരിയായ ആയയെ പരിചയപ്പെടുന്നത്. അതിനുശേഷം മുഹമ്മദിനെ സന്ദര്‍ശിക്കാന്‍ ഫ്ലാറ്റില്‍ എത്തിയ അവരെ കെട്ടിയിട്ടു രണ്ടു തവണ മുഹമ്മദ് ബലാത്സംഗം ചെയ്തു. ബാത്ത്ട്ടബ്ബില്‍ ഇട്ടു കൊല്ലുവാനായി ശ്രമിച്ചെങ്കിലും മുസ്ലിം മതത്തിലേക്ക് മാറി മുഹമ്മദിനെ വിവാഹം ചെയ്യാം എന്ന നിബന്ധനയില്‍ അവരെ സ്വതന്ത്രമാക്കുകയായിരുന്നു. തന്റെ അയല്‍ക്കാരനായ ഓഹായിയയുമായി അവള്‍ വഴി വിട്ട ബന്ധം പുലര്ത്തിയതിനാലാണ് അങ്ങനെ ചെയ്തത് എന്ന് മുഹമ്മദ് മൊഴി നല്‍കി. എന്നാല്‍ പിന്നീട് നടന്ന ഓഹായിയയുടെ കൊലപാതകം ഒന്നും താന്‍ അറിഞ്ഞില്ല എന്നാണു പ്രതി പറയുന്നത്. അതിനോട് ബന്ധപെട്ട പല ചോദ്യങ്ങള്‍ക്കും അറിയില്ല എന്ന മറുപടിയാണ് മുഹമ്മദ് നല്‍കിയത്.
പ്രതി പലപ്പോഴും ചുറ്റും അനാവശ്യമായ ശബ്ദങ്ങള്‍ കേള്‍ക്കുന്നു എന്നും മനസിലാകാത്ത ഭാഷയില്‍ അദൃശ്യരായ ആരോ സംസാരിക്കുന്നു എന്നെല്ലാം പറയുന്നുണ്ടായിരുന്നു. ഇതിന്റെയെല്ലാം അടിസ്ഥാനത്തില്‍ അടുത്ത വര്‍ഷം ഒരു മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രതിയെ ചികിത്സിക്കുവാനായും തീരുമാനം ആയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല