1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 18, 2018

സ്വന്തം ലേഖകന്‍: ഇറ്റലിയും മാള്‍ട്ടയും തള്ളിപ്പറഞ്ഞ 630 അഭയാര്‍ഥികള്‍ക്ക് സ്പാനിഷ് തീരത്ത് അഭയം. ഏഴു ദിവസം കടലില്‍ കഴിഞ്ഞ ശേഷമാണ് സംഘത്തിന് സ്പാനിഷ് തുറമുഖ നഗരമായ വലന്‍സിയയുടെ തീരത്ത് അടുക്കാന്‍ അനുമതി ലഭിച്ചത്. ഇറ്റാലിയന്‍ കോസ്റ്റ്ഗാര്‍ഡിന്റെ കപ്പലായ ഡാറ്റിലോയിലാണ് 274 പേരടങ്ങിയ ആദ്യ സംഘം പുലര്‍ച്ചെ 6.20ന് വലന്‍സിയയിലെത്തിയത്. രണ്ടാമത്തെ കപ്പലായ അക്വാറിയസ് 106 പേരുമായും മൂന്നാമത്തെ കപ്പലായ ഒറിയോണ്‍ 250 ആളുകളുമായും ഏതാനും മണിക്കൂറുകളുടെ വ്യത്യാസത്തില്‍ തുറമുഖത്തെത്തി.

അഭയാര്‍ഥികളെ നിരാകരിച്ച ഇറ്റാലിയന്‍ സര്‍ക്കാറിന്റെ നടപടിയെ ഹൃദയശൂന്യതയും നിരുത്തരവാദപരവുമെന്നാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ വിശേഷിപ്പിച്ചത്. അഭയാര്‍ഥികളെ സ്വീകരിക്കാമെന്ന പുതിയ സ്‌പെയിന്‍ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസിന്റെ നിര്‍ണായക തീരുമാനമാണ് അഭയാര്‍ഥികള്‍ക്ക് തുണയായത്.

തിരച്ചിലിനും രക്ഷാപ്രവര്‍ത്തനത്തിനും മാത്രം ഉപയോഗിക്കുന്ന കപ്പലിലായതിനാലും കടലിലെ കാലാവസ്ഥ പ്രശ്‌നങ്ങളെ തുടര്‍ന്നും അഭയാര്‍ഥികളില്‍ അധികവും അവശനിലയിലായിരുന്നു. രക്ഷപ്പെടുത്തിയവരില്‍ ഗര്‍ഭിണികളും കുട്ടികളുമുണ്ട്. സന്നദ്ധസംഘടനകള്‍ സേവനങ്ങള്‍ക്കായി തുറമുഖത്തെത്തി. യൂറോപ്യന്‍ യൂനിയന്റെ കുടിയേറ്റ നയങ്ങളെ വെല്ലുവിളിക്കുന്ന ഇത്തരം നടപടികളുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് പുതുതായി അധികാരമേറ്റ സ്പാനിഷ് സര്‍ക്കാറിന്റെ തീരുമാനമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

 

 

 

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.