അമേരിക്കയില്‍ അനധികൃതമായി താമസിക്കുന്ന വിദേശികളുടെ എണ്ണം ഒരു കോടി പതിനഞ്ച് ലക്ഷമെന്ന് ആഭ്യന്തര സുരക്ഷാ വകുപ്പ്. ഇതില്‍ 2.4 ലക്ഷം പേര്‍ ഇന്ത്യക്കാരാണ്. 2000-നും 2011-നും ഇടയില്‍ അമേരിക്കയിലേക്കുള്ള ഇന്ത്യക്കാരുടെ പ്രവാഹം ഇരട്ടിയായതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇക്കാലയളവില്‍ തന്നെയാണ് അനധികൃത കുടിയേറ്റക്കാരുടെ എണ്ണം 84.6 ലക്ഷത്തില്‍ നിന്ന് ഒരു കോടി പതിനഞ്ച് ലക്ഷമായതും.
അമേരിക്കയിലെ അനധികൃത കുടിയേറ്റക്കാരില്‍ ഇന്ത്യക്കാര്‍ ഏഴാം സ്ഥാനത്താണ്. ഒന്നാം സ്ഥാനത്ത് മെക്‌സിക്കോയാണ്. ഇവിടെ നിന്നുള്ള 68 ലക്ഷം പേരാണ് മതിയായ രേഖകളില്ലാതെ അമേരിക്കയില്‍ കഴിയുന്നത്. ഏഷ്യന്‍ രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ അനധികൃത കുടിയേറ്റക്കാര്‍ ചൈനയില്‍ നിന്നാണ് (2.8 ലക്ഷം).
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല