വിസ കാലാവധി കഴിഞ്ഞ ഒന്നരലക്ഷം കുടിയേറ്റക്കാര്‍ അനധികൃതമായി രാജ്യത്ത് തങ്ങുന്നുണ്ടെന്ന് കണക്ക്. പക്ഷേ അവര്‍ എവിടെയുണ്ടെന്ന് അറിയാന്‍ ബോര്‍ഡര്‍ ഏജന്‍സിയുടെ പക്കല്‍ പ്രത്യേക മാര്‍ഗം ഒന്നുമില്ല.വിസയുടെ കാലാവധി കഴിഞ്ഞവരോ വിസ നീട്ടിന്നത് നിഷേധിക്കപ്പെട്ടവരോ ആയി ഒന്നരലക്ഷം കുടിയേറ്റക്കാര്‍ ഇവിടെയുണ്ടെന്നാണ് ബോര്‍ഡര്‍ ഇന്‍സ്‌പെക്ടര്‍മാര്‍ കണ്ടെത്തിയിട്ടുള്ളത്. ഏതാണ്ട് ഓക്‌സ്‌ഫോഡിലെ ജനസംഖ്യയ്ക്ക് തുല്യമാണിത്. ഇത് ദിനംപ്രതി നൂറുപേര്‍ എന്ന നിലയില്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്നുമൊക്കെ കണക്കുകള്‍ നിരത്തി ഏജന്‍സി അവകാശപ്പെടുന്നുണ്ട്. എന്നാല്‍ അവര്‍ എവിടെയുണ്ടെന്നോ യഥാര്‍ത്ഥത്തില്‍ മടങ്ങിയോ എന്നൊന്നും ഏജന്‍സിയ്ക്ക് അറിയില്ല.
അവരെ എങ്ങനെ കണ്ടെത്തുമെന്നതിനെക്കുറിച്ചും എങ്ങനെ മടക്കിയയക്കുമെന്നതിനെക്കുറിച്ചും ഏജന്‍സിക്ക് യാതൊരു രൂപവുമില്ല. ഇന്‍സ്‌പെക്ടര്‍മാര്‍ പരിശോധിച്ച 40 ശതമാനം കേസുകളിലും കുടിയേറ്റക്കാരനോട് നാടുവിടാന്‍ ആവശ്യപ്പെടുന്ന കത്തുപോലും നല്‍കിയിട്ടില്ലത്രെ. ഏജന്‍സിയുടെ ചീഫ് ഇന്‍സ്‌പെക്ടര്‍ ജോണ്‍ വൈന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങളൊക്കെ ചൂണ്ടിക്കാണിച്ചിട്ടുള്ളത്.
ഡിസംബര്‍ മധ്യത്തോടെ രാജ്യത്തേക്ക് കുടിയേറാനുള്ള അവസരമോ വിസ നീട്ടാനുള്ള അപേക്ഷയോ നിരസിക്കപ്പെട്ട 159,313 പേരുണ്ടെന്നായിരുന്നു കണക്ക്. അതിനുശേഷമുള്ള രണ്ടു മാസത്തില്‍ ഇത്തരക്കാരുടെ എണ്ണം 54,92 കണ്ട് വര്‍ധിച്ചു. അതായത് പ്രതിദിനം നൂറുവീതമാണ് വര്‍ധനയെന്നും കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നു.ഇവര്‍ എവിടെയാണെന്നോ എങ്ങിനെ ഇവരെ കണ്ട് പിടിക്കുമെന്നോ എന്ന കാര്യത്തില്‍ ബോര്‍ഡര്‍ എജെന്സിക്കു തല്‍ക്കാലം ഒരു രൂപവുമില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല