1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 13, 2024

സ്വന്തം ലേഖകൻ: രാജ്യത്തെ തൊഴിൽ നിയമ ലംഘനങ്ങളിൽ നടപടികളുമായി ഒമാൻ തൊഴിൽ മന്ത്രാലയം. നിയമ ലംഘനങ്ങളില്‍ നിയമനടപടികള്‍ ഇല്ലാതെ ഒത്തുതീർപ്പാക്കാൻ സാധിക്കുന്ന മന്ത്രിതല പരിഹാരങ്ങൾ ആണ് മന്ത്രാലയം പുറപ്പെടുവിച്ചിരിക്കുന്നത്. രാജ്യത്തെ തൊഴിൽ നിയമ ലംഘനങ്ങൾ ഇതിലൂടെ കുറയ്ക്കുകയാണ് ലക്ഷ്യം വെക്കുന്നത്. അതിന്റെ ഭാഗമായാണ് പുതിയ നീക്കവുമായി തൊഴിൽ മന്ത്രാലയം രംഗത്തെത്തിയിരിക്കുന്നത്.

സ്വദേശിവത്കരണം നടത്തിയ മേഖലകളിൽ പ്രവാസികളെ നിയമിക്കുക, അനധികൃതമായി ജോലിയിൽ പ്രവേശിക്കുക തുടങ്ങിയ കുറ്റകൃത്യങ്ങള്‍ക്ക് 1,000 റിയാല്‍ പിഴ അടച്ച് നിയമ നടപടികളില്‍ നിന്നും രക്ഷപ്പെടാൻ സാധിക്കുമെന്ന ഉത്തരവാണ് ഇപ്പോൾ മന്ത്രാലയം പുറത്തിറക്കിയിരിക്കുന്നത്. ഈ അവസരം ഉപയോഗപ്പെടുത്താതെ അനധികൃതമായി ജോലിയിൽ തുടർന്നാൽ നടപടികൾ ഉണ്ടാകും എന്ന് അധികൃതർ അറിയിച്ചു.

നിയമം ലംഘിച്ച് നാടുകടത്തുന്നവർക്കുള്ള ചെലവ് തൊഴിലുടമയുടെയോ അല്ലെങ്കില്‍ തൊഴില്‍ ചെയ്യുന്ന സ്ഥാപനമോ ആണ് വഹിക്കേണ്ടത്. നിയമനടപടികള്‍ തുടരാതിരിക്കാനും ഒത്തുതീർപ്പ് രീതിയിലേക്ക് കാര്യങ്ങൾ കൊണ്ടുപോകാനും ആണ് തൊഴിൽ മന്ത്രാലയം ഇത്തരിലൊരു ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.